Breaking News

Politics

വ‍ര്‍ഗ്ഗീയ പരാമര്‍ശം; വിഎച്ച്പി നേതാവിനെതിരെ കേസ്

മംഗലാപുരം: വിവാദ പരാമർശം നടത്തിയതിന് വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസെടുത്തത്. “ഗുജറാത്തിൽ 59 കർസേവകർക്ക് പകരം 2,000 പേരെ ചുട്ടുകൊന്നു,” എന്നാണ് ശരൺ നടത്തിയ പരാമർശം. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിച്ച ശൗര്യ യാത്രയ്ക്കിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, മതത്തെ അവഹേളിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസംഗിച്ചതിനാണ് …

Read More »

പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയത് സമൂഹത്തിനോട് ചെയ്ത ദ്രോഹമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് കാർഡ് ഡിജിറ്റലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തിനോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയ തിരുവനന്തപുരം …

Read More »

യഥാര്‍ത്ഥ ജയ അരിക്ക് ഒരു പ്രത്യേകതയുണ്ട്, അതുകൊണ്ടുതന്നെ കേരളത്തില്‍ അങ്ങനൊന്നും കിട്ടില്ല: വെളിപ്പെടുത്തലുമായി അന്ധ്രാ ഭക്ഷ്യമന്ത്രി….

ആന്ധ്രയില്‍ ജയ എന്ന പേരില്‍ അരി ഉല്‍പ്പാദിപ്പിക്കുന്നില്ലെന്ന് അവിടത്തെ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളത്തിലെ വിപണിയില്‍ ഡ്യൂപ്ലിക്കേറ്റ് ജയ കൂടിയ വിലയ്‌ക്ക് നിര്‍ബാധം വില്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ആന്ധ്രയില്‍ ചെന്നപ്പോള്‍ തന്നെ അവിടെ ജയ അരി ഇല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. അന്ന് സര്‍ക്കാര്‍ വിപണിയില്‍ ജയ എന്ന പേരില്‍ വില്‍ക്കുന്ന അരിയുടെ പേര് ആന്ധ്ര വെള്ള എന്നാക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. പേര് മാറ്റിയിരുന്നെങ്കില്‍ ഇടനിലക്കാര്‍ക്ക് തിരിച്ചടിയായി വിലകുറയുമായിരുന്നു. ആന്ധ്രയില്‍ …

Read More »

സരിത പറയും പോലെ വായിൽ തോന്നുന്നത് പറയുന്നവളല്ല സ്വപ്ന; എല്ലാ തെളിവും സ്വപ്നയുടെ കൈയിൽ ഉണ്ടെന്ന് കെ.സുധാകരൻ

സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ട്. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയം. നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നും സുധാകരൻ പരിഹസിച്ചു. മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജ്ജിച്ച് പോയി. തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു. വേണമായിരുന്നോ ഇതൊക്കെ. ശ്രീരാമകൃഷ്ണൻ കുടിച്ച്, സ്വപ്നയുടെ …

Read More »

മന്ത്രിമാര്‍ അതിരുവിടേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ..

ഉത്തര്‍പ്രദേശ് പരാമര്‍ശത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ അപ്രീതിക്ക് ഇരയായതിനു പിന്നാലെ മറ്റു മന്ത്രിമാരുടെ പ്രസംഗങ്ങളും നിരീക്ഷിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. ഗവര്‍ണറുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, മന്ത്രിമാരുടെ എല്ലാ ജില്ലകളിലെയും പ്രസംഗങ്ങളുടെ പത്ര കട്ടിംഗുകളും വീഡിയോകളും ശേഖരിക്കാനുള്ള നടപടികള്‍ രാജ്ഭവന്‍ തുടങ്ങി. ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി രാജ്ഭവന്‍ കേരളത്തിനു പുറത്തുള്ള ഗവര്‍ണര്‍ക്കു കൈമാറി. നിസാരവത്കരിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണു രാജ്ഭവന്‍ വിലയിരുത്തല്‍. മറുപടി …

Read More »

ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാന്‍ സര്‍ക്കാര്‍; മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുമോയെന്നു വ്യക്തമല്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന്‌ നീക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. നിര്‍ദേശം പ്രായോഗികമാക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഏത് നിമിഷവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓര്‍ഡിനന്‍സിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് വിവരം. നേരത്തേ സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ ഘട്ടത്തിലെല്ലാം തന്നെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കുമെന്ന് …

Read More »

‘ഒരുപാട് ഷൈന്‍ ചെയ്യല്ലേ’: സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചവരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൊണ്ണൂറുകളില്‍ തിരശ്ശീലയില്‍ തീ പടർത്തിയ തീപ്പൊരി ഡയലോഗുകളുടേയും ആക്ഷന്‍ രംഗങ്ങളുടേയും അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് എത്തിയത്. വെള്ളിത്തിരക്ക് പുറത്തുള്ള ജീവിതത്തിലും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന ശീലും സുരേഷ് ഗോപിക്കുണ്ട്. അത് നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കി എന്ന് മാത്രമല്ല ‘കേവലം ഷോ’ എന്ന് പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. …

Read More »

കള്ള് കേരളത്തിലുള്ള പാനീയം; കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തില്‍ കള്ളും മയക്കുമരുന്നും രണ്ടും രണ്ടായി കാണണമെന്ന പ്രസ്താവനയുമായി മന്ത്രി വി ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ ഫലങ്ങളില്‍നിന്നുള്ള മദ്യനിര്‍മാണത്തിന് അനുമതി നല്‍കുന്നുവെന്ന വിമര്‍ശനങ്ങളെ വി ശിവന്‍കുട്ടി തള്ളി. മയക്കുമരുന്നും അതുപൊലെയുള്ള ലഹരികളും ഉപയോഗിക്കുന്നതാണ് തടയുന്നത്. രണ്ടിന്റെയും ഭവിഷ്യത്ത് നമുക്കറിയാമല്ലോ. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണ്. …

Read More »

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല ?

മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തക സമിതിയും കോണ്‍ഗ്രസ് പുനസംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി …

Read More »

ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണം; ഡി​ജി​പി​ക്ക് ഗ​വ​ര്‍​ണ​റു​ടെ ക​ത്ത്

ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ക​ത്തു​ന​ല്‍​കി. പ്ര​ശ്‍​ന​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് സു​ര​ക്ഷ കൂ​ട്ടാ​നു​ള്ള നി​ര്‍​ദേ​ശം. ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ഡി​ജി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഗ​വ​ര്‍​ണ​ര്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട വി​സി​മാ​ര്‍​ക്ക് ത​ല്‍​ക്കാ​ല​ത്തേ​ക്ക് തു​ട​രാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഗ​വ​ര്‍​ണ​റു​ടെ അ​ന്തി​മ ഉ​ത്ത​ര​വ് വ​രും വ​രെ ത​ത്‌​സ്ഥി​തി നി​ല​നി​ല്‍​ക്കും. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല, കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല, …

Read More »