നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ച് വര്‍ഷം താന്‍ പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഒരു പരാതിയും …
Read More »‘സ്‍കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടത്’, അപ്പീല്‍ നല്‍കാനൊരുങ്ങി മുസ്ലീംലീഗ്…
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ന്യൂനപക്ഷ സ്കോളർഷിപ്പില്‍ 100 ശതമാനവും മുസ്ലീംങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് …
Read More »പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച് ചെന്നിത്തല…
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല. അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. എന്നാല്‍ ബെന്നി ബെഹനാനെ അധ്യക്ഷണക്കണമെന്ന് …
Read More »രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു…
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്നാണ് …
Read More »മുല്ലപ്പള്ളിയെ കുറിച്ച് ചെന്നിത്തല പറഞ്ഞത് ശരിയാണ് – പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍…
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുല്ലപ്പള്ളിയെ കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വേറെ അര്‍ഥത്തില്‍ എടുക്കേണ്ട. പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്തു. ആരു ഒളിച്ചു പോയിട്ടില്ല. മുല്ലപ്പള്ളിയെ മാറ്റാന്‍ ആരും ഇറങ്ങിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളെ കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ …
Read More »പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ടതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തല…
പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്ത് രമേശ് ചെന്നിത്തല. അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. സംഘടനാ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞത്. സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോവിഡ് വെല്ലുവിളിയായെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്ക് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ താഴെ തലത്തിലേക്ക് എത്തിക്കാന്‍ …
Read More »എം ബി രാജേഷ് 15-ാം കേരള നിയമസഭാ സ്പീക്കര്‍…
15- ാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും …
Read More »എല്ലാം കള്ളന്മാരാണെന്ന് പാര്‍ട്ടിക്കും നേത്വത്തിനും മനസിലായി; ആഞ്ഞടിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി…
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയിലെ തര്‍ക്കം മുറുകുന്നു. ബാലുശ്ശേരിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. പണം പിരിച്ചത് ധര്‍മജന്റെ അറിവോടെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരീഷ് മൊടക്കല്ലൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചു പൈസ താന്‍ ചെലവഴിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല പണപ്പിരിവ് നടത്തിയതെന്നും ധര്‍മജന്‍ പ്രതികരിച്ചു. എല്ലാം കള്ളന്മാരാണെന്ന് പാര്‍ട്ടിക്കും നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. വിഷയത്തില്‍ …
Read More »തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ആരോപണം; നടന്‍ ധര്‍മ്മജന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍…
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ബാലുശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണത്തിനെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആരോപണം തെറ്റെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. ധര്‍മജന്‍റെ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കരുതുന്നില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് യു. രാജീവനും പ്രതികരിച്ചു. കോഴിക്കോട്ടെ ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്‍റെ പേരില്‍ ലക്ഷങ്ങള്‍ …
Read More »15ാം നിയമസഭാ ആദ്യസമ്മേളനം ഇന്ന് മുതല്‍ : എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
15-മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി. രാവിലെ ഒമ്ബതിന് എംഎല്‌എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കര് പിടിഎ റഹീം ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയില്‍ 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്.മഞ്ചേശ്വരം …
Read More »