ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും തിരിച്ചുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവും. ക്രിയാത്മക പ്രതിപക്ഷമായി സഭക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കും. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് തിരിച്ചുവരുമെന്നും സതീശന്‍ പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ …
Read More »പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, ജനം വിലയിരുത്തട്ടെ; അഴിമതിക്കെതിരെ പോരാട്ടം തുടരും -ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ധര്‍മം നിര്‍വഹിച്ചു. സ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സിയിലെ അഴിച്ചുപണി സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. സതീശന് എല്ലാവിധ പിന്തുണയും നല്‍കും. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായി മുന്നോട്ട് നയിക്കാന്‍ വി.ഡി സതീശന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന വിവരം കോണ്‍ഗ്രസ് …
Read More »കോവിഡ് പ്രോടോകോള്‍ ലംഘനം: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗണ്‍ നിയമം തെറ്റിച്ച് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവിനെതിരെ എഐവൈഎഫ് സംസ്ഥാന ജോ. സെക്രടറി എന്‍ അരുണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പെടെ തെളിവോടുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു.
Read More »കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ധര്‍മജന്‍…
ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി വീണ്ടും ധര്‍മജന്‍ ബോള്‍ഗാട്ടി. കെ.പി.സി.സി സെക്രട്ടറിയും പ്രാദേശിക നേതാവും തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്നു പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് തെളിവ് സഹിതം കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വന്‍കിട സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും തെന്റ പേരില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, തന്നെ …
Read More »യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടു വരും ; വി.ഡി സതീശന്‍
വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമ്ബരാഗത പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ …
Read More »ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി.സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല….
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനവുമായി രമേശ് ചെന്നിത്തല. വി.ഡി.സതീശനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരെഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി.ഡി.സതീശനെ നേതാവായി തിരെഞ്ഞെടുത്തു. വി.ഡി.സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വി ഡി സതീശനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത …
Read More »അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്
പതിനഞ്ചാം കേരള നിയമസഭയില്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ അറിയിച്ചു. 11 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി …
Read More »കാലം സാക്ഷി, ചരിത്രം സാക്ഷി: പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രി
കാലം സാക്ഷി, ചരിത്രം സാക്ഷി. പിണറായി വിജയന്‍ വീണ്ടും കേരള മുഖ്യമന്ത്രി. തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധി കാരമേല്ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു. നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള …
Read More »വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും?; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് തലമുറമാറ്റത്തിനൊരുങ്ങുന്നു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി.സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. കെ.സുധാകരന്‍ എം.പിയെ കെ.പി.സി.സി പ്രസിഡന്റായും പി.ടി.തോമസ് എം.എല്‍.എയെ യു.ഡി.എഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍, …
Read More »സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പിണറായി സര്‍ക്കാരിന് കഴിയട്ടെ; ആശംസകളുമായി ചെന്നിത്തല…
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്ബത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ …
Read More »