Breaking News

വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു…

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍. ഹോര്‍ട്ടികോര്‍പ്പ് വഴി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു. ഒരാഴ്ചക്കുള്ളില്‍ വിലവര്‍ധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 20 ടണ്‍ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയില്‍ എത്തിച്ചു. ഇത് ഹോര്‍ട്ടികോര്‍പ്പ് വഴി തെക്കന്‍ ജില്ലകളില്‍ വിതരണം ചെയ്യും. ഹോര്‍ട്ടികോര്‍പ്പിന്‍റെയും വി.എഫ്.പി.സി.കെയുടെയും പ്രവര്‍ത്തന രീതികളില്‍ അഴിച്ചുപണി നടത്തും. ഇരു സ്ഥാപനങ്ങള്‍ക്കും കാലാനുചിതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയില്‍ കൃഷി നശിച്ചവര്‍ക്ക് അടിയന്തരമായി പച്ചക്കറി തൈകള്‍ നല്‍കാനും നിര്‍ദേശം നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …