Breaking News

Politics

വ്യക്തിയല്ല വലുത്, സംവിധാനമാണ്: ഞാന്‍ പൂര്‍ണ സംതൃപ്തയാണ്; കെ കെ ശൈലജ

മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നു കെ.കെ. ശൈലജ. ”വ്യക്തിയല്ല, സംവിധാനമാണു മുഖ്യം. ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. ഇതൊക്കെ പാര്‍ട്ടിയില്‍ സാധാരണമാണ്. പാര്‍ട്ടി തീരുമാനമാണ്, വളരെ സന്തോഷം. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് ഒരു തവണ മന്ത്രിയായത്. കഴിയാവുന്നിടത്തോളം നന്നായി ആ ഉത്തരവാദിത്തം നിര്‍വഹിച്ചു.” എന്നും ശൈലജ ടീച്ചർ പറഞ്ഞു

Read More »

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ?? ചെന്നിത്തലയെ പിന്തുണച്ചത് 6 എം.എല്‍.എമാര്‍ മാത്രം

കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈത്തലിംഗവും എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും അഭിപ്രായ ശേഖരണത്തില്‍ വി.ഡി. സതീശന് കൂടുതല്‍ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ പുതിയ നേതൃനിര വേണമെന്ന് നിരീക്ഷകരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ 11 പേരും കക്ഷി നേതാവ് സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. …

Read More »

ജനങ്ങള്‍ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുന്നു: രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

കൊവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി.  നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം. സംസ്ഥാനങ്ങള്‍ നേരിട്ട് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പതിനൊന്ന് …

Read More »

പിണറായി 2.0​: വീണ ജോര്‍ജ്​ ആരോഗ്യമന്ത്രി, ശിവന്‍കുട്ടിക്ക് ദേവസ്വം; ബാലഗോപാലിന് ധനകാര്യം. മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ….

രണ്ടാം പിണറായി സര്‍ക്കാറിനെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുക വീണ ജോര്‍ജ്ജാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ദേവസ്വം ശിവന്കുട്ടിക്ക് നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആര്‍ ബിന്ദുവിനെ …

Read More »

ഇരുചെവി അറിയാതെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം എന്ത്…??

ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നില്‍ മട്ടന്നൂരിലെ രാഷ്ട്രീയം തന്നെ. മട്ടന്നൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷനും സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയംഗവുമാണു ഭര്‍ത്താവ് ഭാസ്‌കരന്‍. മട്ടന്നൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനി. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും മട്ടന്നൂരിലെ ഭാസ്‌കരന്റെ ഇടപാടുകളോട് താല്‍പ്പര്യമില്ല. ഇതും ശൈലജയെ അനഭിമതയാക്കി. പേരാവൂരില്‍ ഒരു തവണ ജയിക്കുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ശൈലജ കൂത്തുപറമ്ബില്‍ ജയിച്ച്‌ മന്ത്രിയായപ്പോള്‍ മട്ടന്നൂരില്‍ ഭാസ്‌കരനും കരുത്തു കൂടി. എതിര്‍പ്പുകളെ അവഗണിച്ച്‌ മട്ടന്നൂരില്‍ …

Read More »

കടുത്ത ശ്വാസ തടസം; നടന്‍ വിജയകാന്ത് ഗുരുതരാവസ്ഥയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നീരീക്ഷിക്കുകയാണെന്നും, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. 2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ …

Read More »

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ മെട്രോമാന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. മധുവീരന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ ഉറപ്പ് പാലിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മധുവീരന്‍ കോളനിയില്‍ എത്തിയത്. ഇതോടെ ഇവിടുത്തെ നിരവധി കുടുംബങ്ങള്‍ മെട്രോമാന് മുന്നില്‍ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കിത്തരണം, കുടിശിക തീര്‍ക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ചെല്ലുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ സഹായം താന്‍ ചെയ്തു …

Read More »

കോവിഡ് കാലത്ത് സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല; പങ്കെടുക്കില്ലന്ന് യു ഡി എഫ്…

ട്രിപ്പിള്‍ ലോക്ക്ഡൗണും കോവിഡ് മാര്‍ഗനിര്‍ദേശംവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്ബോള്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എംഎല്‍ എമാരോ എംപിമാരോ മറ്റ് നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ സത്യപ്രതിജ്ഞ മാമാങ്കം …

Read More »

പുതുമുഖങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാര്‍ തുടര്‍ഭരണത്തിലേക്ക്…

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ ,പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും …

Read More »

‘പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു, മറ്റ് പ്രതികരണത്തിനില്ല’ ; കെകെ ശൈലജ

മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം …

Read More »