Breaking News

World

തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം നൂറ് കടന്നു, 516 പേർക്ക് പരിക്കേറ്റു

ഇസ്താബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. സിറിയ-തുർക്കി അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലുണ്ടായ ഭൂചലനത്തിൽ 111 പേർ മരിച്ചു. 516 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നേരത്തെ തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലായി 119 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികൾ വ്യക്തമാക്കുന്നത്. രാത്രിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രധാന നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ തുർക്കി …

Read More »

ജി 20; ഗ്രാമീണ, പുരാവസ്തു വിനോദ സഞ്ചാരത്തിന് മുൻഗണന നൽകാൻ ഇന്ത്യ

ഗുജറാത്ത്: അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വർഷം ഇന്ത്യ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ ജി 20 ടൂറിസം മന്ത്രിതല യോഗത്തിൽ ഇന്ത്യൻ ഗ്രാമീണ ടൂറിസത്തിനും ആർക്കിയോളജിക്കൽ ടൂറിസത്തിനും മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. ജി 20യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ ഗുജറാത്തിലെ …

Read More »

തുർക്കിയിൽ തീവ്ര ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

തുർക്കി: തുർക്കിയിൽ തീവ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.  ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം. തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് …

Read More »

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. 2023 അവസാനത്തോടെ മംഗോളിയ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയില്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനം നടന്നാൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.

Read More »

ചാര ബലൂണ്‍ വെടിവെച്ചുവീഴ്ത്തിയ സംഭവം; ‘അനിവാര്യമായ പ്രതികരണം’ നേരിടേണ്ടി വരുമെന്ന് ചൈന

ബീജിങ്: ചാര ബലൂൺ വെടിവച്ചിട്ടതിൽ അനിവാര്യമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി. യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേരെ ആക്രമണം നടത്തിയ യുഎസിന്‍റെ നടപടികളിൽ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശക്തമായ പ്രതികരണം നേരിടാൻ തയ്യാറാവാനും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുഎസ് …

Read More »

പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം; ഒരു മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‍രികെ താലിബാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് വൻ ബോംബ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോൺ ആണ് സ്ഫോടനത്തിന്‍റെ വാർത്ത പുറത്തുവിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്‍റോൺമെന്‍റിന്‍റെ പ്രവേശന കവാടത്തിനും സമീപമാണ് സ്ഫോടനം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‍രികെ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

Read More »

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയില്‍ ചാടി; സ്രാവിന്‍റെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു 

സിഡ്‌നി: ഡോൾഫിനുകളോടൊപ്പം നീന്താൻ പുഴയിലേക്ക് ചാടിയ പെൺകുട്ടി സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ പെർത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഫ്രെമാന്‍റലിലെ പോർട്ട് ഏരിയയ്ക്ക് സമീപമുള്ള സ്വാൻ നദിയിലാണ് അപകടമുണ്ടായത്. സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്. ഡോൾഫിനൊപ്പം നീന്താൻ പെൺകുട്ടി ജെറ്റ് സ്കീയിൽ നിന്ന് നദിയിലേക്ക് ചാടിയപ്പോഴാണ് സ്രാവിന്‍റെ ആക്രമണം നടന്നതെന്ന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ പറഞ്ഞു. ഏത് …

Read More »

മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു മുഷറഫ്. പാകിസ്ഥാന്റെ 10 ആമത് പ്രസിഡന്റായിരുന്നു അദ്ദേഹം.

Read More »

ചൈനീസ് ചാര ബലൂൺ; വെടിവെച്ച് വീഴ്ത്തി അമേരിക്കൻ സൈന്യം

വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ പ്രവേശിച്ച ബലൂണിനെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈൽ ഉപയോഗിച്ച് യുഎസ് സൈന്യം വെടിവച്ചിടുകയായിരുന്നു. പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ബലൂൺ വീഴ്ത്തിയത്. കടലിൽ വീണ ബലൂണിന്‍റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. ബലൂൺ അമേരിക്കയുടെ ആകാശത്തേക്ക് വഴിതെറ്റി എത്തിയതാണെന്നാണ് ചൈനയുടെ വാദം. ബലൂൺ വെടിവച്ചിടാൻ പ്രസിഡന്‍റ് അനുമതി …

Read More »

ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു; ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷം

ധാക്ക: പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ വസ്ത്ര വ്യവസായത്തിന്‍റെ തകർച്ചയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബംഗ്ലാദേശിന് 470 കോടി ഡോളർ ധനസഹായം അനുവദിച്ചിരുന്നു. താൽക്കാലികമായെങ്കിലും ഈ സഹായം ഉപയോഗിച്ച് നിലനിൽക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്കടക്കം …

Read More »