Breaking News

World

2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ നിക്കി ഹേലി

വാഷിങ്ടൻ: 2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ 51 കാരി നിക്കി ഹേലി. പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമാണ് നിക്കി. “ഞാൻ നിക്കി ഹേലി, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു” എന്നാണ് നിക്കി വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. 1960 കളിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിംഗ് രൺധാവയുടെയും രാജ് കൗറിന്‍റെയും മകളാണ് നിക്കി. പുതിയ തലമുറ നേതൃത്വത്തിനുള്ള സമയം …

Read More »

ചൈനീസ് ചാരബലൂണിന്‍റെ സുപ്രധാന ഭാഗങ്ങള്‍ കണ്ടെടുത്ത് അമേരിക്ക

കാലിഫോര്‍ണിയ: യുഎസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മൂന്ന് ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ പറന്നതിനെ തുടർന്നാണ് യുഎസ് ബലൂൺ വെടിവെച്ചിട്ടത്. അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്നാണ് ബലൂണിൽ നിന്നുള്ള സെൻസറുകൾ ഉൾപ്പെടെ കണ്ടെടുത്തത്. എല്ലാ സെൻസറുകളും കണ്ടെടുത്തതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ എഫ്ബിഐ പരിശോധിച്ച് വരികയാണെന്ന് യു എസ് അറിയിച്ചു. ഫെബ്രുവരി നാലിന് ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് ശേഷം …

Read More »

യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ക്യാമ്പസിലെ രണ്ട് സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നത്. രണ്ടിടത്തും വെടിയുതിർത്തത് ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്യാമ്പസിലെ ബെർക്കി ഹാളിന് സമീപം നടന്ന വെടിവയ്പിലാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. മിഷിഗൺ സർവകലാശാല യൂണിയൻ കെട്ടിടത്തിന് സമീപമാണ് …

Read More »

ചാര ബലൂണുകൾ അയച്ചെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് യുഎസ്

വാഷിങ്ടൻ: ചൈനയിലേക്ക് അമേരിക്ക ചാര ബലൂണുകൾ അയച്ചെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. നിരീക്ഷണത്തിനായി ചൈനയുടെ പ്രദേശത്തേക്ക് ബലൂൺ അയച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയാൻ വാസ്റ്റൻ ട്വിറ്ററിൽ പറഞ്ഞു. വിവരങ്ങൾ ശേഖരിക്കാൻ ചൈനയാണ് ബലൂണുകൾ ഉപയോഗിച്ചത്. യുഎസിന്‍റെയും മറ്റ് 40 രാജ്യങ്ങളുടെയും പരമാധികാരം ലംഘിച്ചുകൊണ്ടാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ചാര ബലൂണുകൾ വെടിവച്ചിട്ടതായി യുഎസും കാനഡയും അവകാശപ്പെടുമ്പോൾ, യുഎസ് ചാര ബലൂണുകൾ …

Read More »

ഗബ്രിയേല ചുഴലിക്കാറ്റ്; ന്യൂസിലൻഡിൽ 5 മേഖലകളിൽ അടിയന്തരാവസ്ഥ

ഓക്ക് ലാൻഡ്: വൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടി ന്യൂസിലൻഡ്. രാജ്യത്ത് ഇതുവരെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് ന്യൂസിലൻഡിന്‍റെ വടക്കൻ ഭാഗത്ത് വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 പ്രദേശങ്ങളെ ചുഴലിക്കാറ്റും കനത്ത മഴയും സാരമായി ബാധിച്ചു. പ്രദേശത്തെ 58,000 വീടുകളിൽ വൈദ്യുതി മുടങ്ങി. നിരവധി വീടുകൾ തകർന്നു. ഔദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. …

Read More »

പ്രഭാകരൻ ജീവിച്ചിരിപ്പില്ല; നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക

ചെന്നൈ: ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നുമുള്ള ഉലക തമിഴക പേരവൈ പ്രസിഡന്‍റ് ഡോ. പഴ നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക. പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ശ്രീലങ്കൻ സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2009 ൽ ശ്രീലങ്കൻ ടാസ്ക് ഫോഴ്സിന്റെ വെടിയേറ്റാണ് എൽ.ടി.ടി.ഇ നേതാവായിരുന്ന പ്രഭാകരൻ മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ സർക്കാർ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിൽ …

Read More »

യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ബീജദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ

ചൈന : സർവകലാശാല വിദ്യാർത്ഥികൾ ബീജദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ. വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണെങ്കിലും, രാജ്യത്തെ കുറയുന്ന ജനന നിരക്കിനെ നേരിടാനുള്ള ഒരു മാർഗമായാണ് ബീജ ബാങ്കുകൾ ഇതിനെ കാണുന്നത്. ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലുൾപ്പെടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് കോളേജ് വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുള്ളത്.  ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഇതിനെകുറിച്ച് ധാരാളം ചർച്ചകൾ …

Read More »

ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ലേസർ ആക്രമണം; ചൈനക്കെതിരെ ആരോപണം

ഹോങ്കോങ്: ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ചൈന ലേസർ ആക്രമണം നടത്തിയെന്ന് ആരോപണം. ലേസർ ആക്രമണത്തിന് വിധേയരായ കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാ കടലിലെ സെക്കൻഡ് തോമസ് ഷോൾ എന്നറിയപ്പെടുന്ന പ്രദേശത്ത് ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. ലേസർ ആക്രമണത്തിന്‍റെ ചിത്രങ്ങൾ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിട്ടുണ്ട്. പ്രദേശത്തെ സായുധ സംഘത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് …

Read More »

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ട്; അവകാശവാദവുമായി പി നെടുമാരന്‍

തഞ്ചാവൂര്‍: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരനുമായും കുടുംബവുമായും തൻ്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നെടുമാരൻ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ …

Read More »

തുർക്കി ഭൂകമ്പം; കെട്ടിട നിര്‍മാണത്തിൽ അപാകത വരുത്തിയ കരാറുകാർക്കെതിരെ നടപടി

അങ്കാറ: തുർക്കി-സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയും നിരവധി പേരെ ജീവനോടെ പുറത്തെത്തിച്ചിരുന്നു. അതേസമയം, തുർക്കിയിലുണ്ടായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ പിഴവാണെന്ന വിലയിരുത്തലിനെ തുടർന്ന് കരാറുകാർക്കെതിരെ നിയമനടപടി ആരംഭിച്ചു. സമീപകാലത്ത് ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കരാറുകാർക്കും സൂപ്പർവൈസർമാർക്കുമെതിരെ …

Read More »