Breaking News

പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ വിജയം; പിന്നാലെ തരംഗമായി ഓസിസ് ആരാധകന്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്ന വീഡിയോ…

ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലിലേയ്ക്ക് കടന്നു. മരണ ഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്കയേയും ബംഗ്ലാദേശിനേയും വെസ്റ്റ് ഇന്‍ഡീസിനേയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള വമ്ബന്മാരെ തറപറ്റിച്ചായിരുന്നു സെമിവരെയുള്ള കങ്കാരുക്കളുടെ യാത്ര. ലോകകപ്പില്‍ പരാജയത്തിന്റെ രുചിയറിയാതെ മുന്നേറിയ പാകിസ്ഥാന് സെമിയില്‍ ഓസിസിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.

പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഒരു വീഡിയോ തരംഗമായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ജേഴ്‌സി അണിഞ്ഞ ഒരു ആരാധകന്‍ ‘ഭാരത് മാതാ കി ജയ്, വന്ദേ മാതരം’ എന്നിങ്ങനെ ഉറക്കെ വിളിക്കുന്നതാണ് വീഡിയോ. ഇന്ത്യ പുറത്തായപ്പോള്‍ പരിഹസിച്ച പാക് ക്രിക്കറ്റ് ആരാധകര്‍ക്കുള്ള മറുപടി എന്നോണമാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

എന്നാല്‍ വീഡിയോ കുറച്ച്‌ പഴയതാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്ബരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം ആഘോഷിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്റെ വീഡിയോയാണിത്. ഇന്ത്യന്‍ കാണികള്‍ക്കൊപ്പം ഭാരത് മാതാ കി ജയ് വിളിക്കുന്ന വീഡിയോ തരംഗമായിരുന്നു. ലോകകപ്പില്‍ നിന്നും പുറത്തായ ഇന്ത്യയെ പരിഹസിച്ച പാകിസ്ഥാന്‍ ആരാധകര്‍ക്കുള്ള മറുപടിയായി പ്രചരിക്കുകയാണിപ്പോള്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …