Breaking News

World

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വീടിന് മുന്നിൽ പാർട്ടി പ്രവർത്തകരുടെ നിര

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇൻ സാഫ് നേതാവുമായ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വീടിന് മുന്നിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയതോടെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. നൂറുകണക്കിന് അനുഭാവികളും പാർട്ടി പ്രവർത്തകരും അറസ്റ്റിനെതിരെ വീടിന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്. ജാമ്യം റദ്ദാക്കിയതിന് ശേഷം, സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ ആഡംബര വസതിക്ക് പുറത്തുള്ള റോഡിൽ പൊലീസ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ …

Read More »

യുട്യൂബ് സിഇഒ സ്ഥാനത്ത് ഇനി ഇന്ത്യൻ വംശജൻ നീൽ മോഹൻ

വാഷിങ്ടണ്‍: ഇന്ത്യൻ വംശജൻ നീൽ മോഹൻ ഇനി യൂട്യൂബ് സിഇഒ. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീലിനെ സിഇഒ ആയി പ്രഖ്യാപിച്ചത്. നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. 2008ൽ ആണ് നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളിലും നീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More »

ജർമ്മൻ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകൾ തകരാറിലായി; ഹാക്കിംഗെന്ന് മാധ്യമങ്ങൾ

ബെര്‍ലിന്‍: മൂന്ന് ജർമ്മൻ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകൾ തകരാറിലായതോടെ യാത്രക്കാർ വലഞ്ഞു. ഡുസല്‍ഡോര്‍ഫ്, നൂറംബര്‍ഗ്, ഡോര്‍ട്ട്മുണ്ട് എന്നീ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകളാണ് പ്രവർത്തനരഹിതമായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹാക്കിംഗാണ് സൈറ്റുകൾ നിശ്ചലമായതിന് കാരണമെന്ന് ചില ജർമ്മൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ സംഭവം പതിവായി സൈറ്റിലുണ്ടാകുന്ന ട്രാഫിക് മൂലമുണ്ടായതാണെന്ന് ഡോര്‍ട്ട്മുണ്ട് വിമാനത്താവളം വക്താവ് വ്യക്തമാക്കി. ഇതിന് സമാനമായി ലുഫ്താൻസ എയർലൈൻസിൽ ബുധനാഴ്ച ഐടി സിസ്റ്റം തകരാറിനെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടിയും വഴിതിരിച്ച് …

Read More »

അൽ ഖ്വയ്ദയ്ക്ക് പുതിയ തലവൻ; സെയ്ഫ് അൽ അദെലിനെ നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ: മുൻ ഈജിപ്ഷ്യൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ സെയ്ഫ് അൽ അദെലിനെ ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ തലവനായി നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം യുഎസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്മെൻ അൽ സവാഹിരിക്ക് പകരക്കാരനായാണ് സെയ്ഫ് അൽ അദെൽ ചുമതലയേൽക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. മുൻ ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥനായ അദെൽ ഇറാൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1998 ൽ ടാൻസാനിയയിലും കെനിയയിലും …

Read More »

2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്

ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് …

Read More »

പെട്രോളിനും ഡീസലിനും വില കൂട്ടാനോരുങ്ങി പാകിസ്ഥാൻ; പെട്രോൾ ലിറ്ററിന് 282 രൂപയാകും

ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32 പാകിസ്ഥാൻ രൂപ വീതം വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോൾ വില വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 250 രൂപയിൽ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വർദ്ധനവോടെ ഡീസൽ …

Read More »

വീണ്ടും കപ്പൽ ദുരന്തം; യൂറോപ്പിലേക്ക് പോയ അഭയാർഥി കപ്പൽ മുങ്ങി 73 മരണം

ട്രിപ്പോളി: ലിബിയയിൽ വൻ കപ്പൽ ദുരന്തം. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പൽ മുങ്ങിയതാണ് ദുരന്തമായത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 73 അഭയാർഥികൾ കപ്പലപകടത്തിൽ മുങ്ങിമരിച്ചു. 80 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഏഴുപേർ രക്ഷപ്പെട്ടു.

Read More »

‘മാർബർ​ഗ്’ വൈറസ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന

ഗിനിയ: പല രാജ്യങ്ങളിലും കോവിഡ് നിരക്ക് ഇപ്പോഴും വർദ്ധിക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്വറ്റോറിയൽ ​ഗിനിയയിലാണ് ഏറ്റവും മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള പോലുള്ള ഈ വൈറസ് ബാധിച്ച് ഒമ്പത് പേർ മരിച്ചതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. നിലവിൽ 16 …

Read More »

സിംഗിളായ ജീവനക്കാർക്ക് സിംഗിളായ മേയറുടെ വാലന്‍റൈൻസ് സമ്മാനം

മനില: വാലന്‍റൈൻസ് ദിനത്തിൽ ജോലിക്കെത്തിയ ജനറൽ ലൂണ ടൗൺ ഹാളിലെ സിംഗിളായ ജീവനക്കാർക്ക് അവരുടെ ദിവസ വേതനത്തിന്‍റെ മൂന്നിരട്ടി സമ്മാനമായി നൽകി സിംഗിളായ മേയർ. ഫിലിപ്പീൻസിലെ ക്വെസോൺ പ്രവിശ്യാ മേയർ മാറ്റ് ഫ്ളോറിഡയാണ് ഈ സമ്മാനം നൽകിയത്. ഓർക്കാനും സ്നേഹിക്കാനും ആരെങ്കിലുമുണ്ടെന്ന് സിംഗിൾസിനെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് മാത്രമേ സമ്മാനം ലഭിക്കൂ. ഇത് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനയുണ്ട്. 289 ജീവനക്കാരിൽ 37 പേർക്ക് ഇത്തവണ …

Read More »

തുർക്കി സിറിയ ഭൂകമ്പം; എട്ട് ദിവസങ്ങൾക്ക് ശേഷം 2 പേരെ കൂടി രക്ഷിച്ചു

ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. ഹതായ് നഗരത്തിൽ നിന്നാണ് സ്ത്രീയെയും പുരുഷനെയും രക്ഷപ്പെടുത്തിയത്. തെക്കൻ തുർക്കിയിൽ നിന്ന് 198 മണിക്കൂറിന് ശേഷം 18 കാരനെ രക്ഷപ്പെടുത്തിയിരുന്നു. പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരൻമാരെയും കഹ്‌റമൻമറാസ് പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 37,000 …

Read More »