Breaking News

World

യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

വാഷിങ്ടൻ: യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഭിഭാഷകരും നിയമപാലകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി 1.6 ബില്യൺ ഡോളറും അനുവദിച്ചു. 5 ട്രില്യൺ ഡോളറിലധികം ദുരിതാശ്വാസ സഹായമായി അമേരിക്ക അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അനർഹർക്കാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. …

Read More »

യുദ്ധം അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് അമേരിക്ക തയ്യാർ: ആൻ്റണി ബ്ലിങ്കൻ

ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് സമാധാനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചർച്ച നടന്നത്. ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിക്കുന്നതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. റഷ്യക്ക് വേണമെങ്കിൽ …

Read More »

ലോകത്തിലെ മുൻനിര നേതാവാണ് മോദി; പ്രശംസിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി. ലോകത്തിലെ മുൻനിര നേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു. റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു മെലോനി. രാഷ്ട്രപതി ഭവനിലെത്തി ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. റെയ്സിന ഡയലോഗിന്‍റെ എട്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ശക്തമായ …

Read More »

ബിബിസി വിഷയം ഉന്നയിച്ച് ബ്രിട്ടൺ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഇന്ത്യ

ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡിന്‍റെ വിഷയം ഉന്നയിച്ചത്. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ജയശങ്കർ ഇതിന് മറുപടി നൽകി. ബിബിസി …

Read More »

ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 32 മരണം, 85 പേർക്ക് പരിക്ക് ‌

ഏഥൻസ് : ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോകുകയായിരുന്ന ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ 4 ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്ക് തീപിടിച്ചു. …

Read More »

ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ …

Read More »

അപ്രതീക്ഷിതം; ഉക്രൈൻ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

കീവ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രൈൻ സന്ദർശിച്ചു. ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്‍റ് ഉക്രൈൻ സന്ദർശിക്കുന്നത്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം.

Read More »

ഉടമസ്ഥരില്ലാത്ത പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക; ഉയരുന്നത് വ്യാപക പ്രതിഷേധം

യുഎസ് : ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക. ന്യൂ മെക്സിക്കോയിലെ ഗില മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കളെ കൊല്ലാനാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ 150 ഓളം പശുക്കളെ കൊല്ലാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് നാല് ദിവസത്തിനുള്ളിൽ ഈ പശുക്കളെ കൊല്ലാനുള്ള പദ്ധതിയാണ് അധികൃതർ തയ്യാറാക്കിയിട്ടുള്ളത്. പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപ്പുറങ്ങളുമുള്ള ഗില വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. എന്നാൽ ഗില …

Read More »

എല്ലാ സഹായങ്ങൾക്കും നന്ദി; രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ ദോസ്തിന് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ. സിറിയ-തുർക്കി ഭൂചലനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും സൈന്യത്തെയും തുർക്കിയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത്ത് സുനേൽ ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. “ഇന്ത്യാ ഗവൺമെന്‍റിനെപ്പോലെ, വിശാലമനസ്കരായ ഇന്ത്യൻ ജനതയും ഭൂകമ്പ ബാധിതരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാവാത്ത എല്ലാ സഹായത്തിനും നന്ദി,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. …

Read More »

തുർക്കി – സിറിയ ഭൂചലനം; രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി തുർക്കി

ഇസ്തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് തുർക്കി. തുർക്കിയിൽ മാത്രം 40,689 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകൾ. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരണപ്പെട്ടു. സിറിയയിൽ എത്രപേർ മരിച്ചുവെന്നതിന്‍റെ കൃത്യമായ കണക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് യുഎൻ അറിയിച്ചു.

Read More »