Breaking News

വി എസ് അച്യുതാനന്ദന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വിഎസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് ആയത്.

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകന്‍ വിഎ അരുണ്‍ കുമാര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും അരുണ്‍ കുമാര്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

അരുണ്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …