Breaking News

World

ശരീരമാസകലം ടാറ്റൂ; ലോക റെക്കോർഡ് സ്വന്തമാക്കി വൃദ്ധ ദമ്പതികൾ

ഫ്ലോറിഡ: ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, ഇതാദ്യമായിരിക്കും ശരീരം മുഴുവൻ ടാറ്റൂ ചെയ്യാൻ ഒരു ദമ്പതികൾ ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒറ്റയിരുപ്പിൽ ഇരുന്ന് ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണിവർ. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികളുടെ ലോക റെക്കോർഡാണിവർ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ചക്ക് ഹെൽംകെയും ഭാര്യ ഷാർലറ്റ് ഗുട്ടൻബെർഗുമാണ് ശരീരത്തിന്‍റെ 90 ശതമാനത്തിലധികം …

Read More »

റഷ്യയെ പിന്തുണച്ചതിലും വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

വാഷിംഗ്ടണ്‍: യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പിന്തുണച്ചതിലും യുഎസ് വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്. റഷ്യയെ അന്ധമായി പിന്തുണയ്ക്കാനുള്ള ചൈനയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്ക് ആയുധ സഹായം അടക്കം നല്കുന്ന ചൈനയുടെ നീക്കം ആശങ്കാജനകമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ബ്ലിങ്കൻ പറഞ്ഞു. മൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ ഉച്ചകോടിക്കിടെ നടന്ന യോഗത്തിലാണ് …

Read More »

തുർക്കി മുൻപ് അയച്ച ദുരിതാശ്വാസ സാമഗ്രികൾ സഹായമെന്ന പേരിൽ തിരിച്ചയച്ച് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് പാകിസ്ഥാൻ ദുരിതാശ്വാസ സാമഗ്രികൾ അയച്ചതിനെച്ചൊല്ലി വിവാദം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുർക്കി നേരത്തെ പാകിസ്ഥാനിലേക്ക് അയച്ച അതേ സാധനങ്ങൾ പാകിസ്ഥാൻ ഇപ്പോൾ തിരികെ നൽകിയെന്നാണ് ആരോപണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ ഭൂകമ്പത്തിന് ശേഷം തുർക്കിയിലേക്ക് തന്നെ പാക്കിസ്ഥാൻ രൂപം മാറ്റി അയച്ചുവെന്ന് പാക് മാധ്യമ പ്രവർത്തകനായ ഷാഹിദ് മസൂദാണ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലെ …

Read More »

താലിബാൻ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം; പ്രതികരണവുമായി വെങ്കടേഷ് പ്രസാദ്

മുംബൈ: പാക്കിസ്ഥാനിലെ കറാച്ചിയിൽ താലിബാൻ ഭീകരർ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. ആക്രമണത്തിൽ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും അതിൽ ദുഃഖിതനാണെന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. “നിങ്ങൾ തീവ്രവാദികളെ പരിപോഷിപ്പിക്കുമ്പോൾ, ഇതാണ് നിങ്ങൾക്ക് തിരികെ ലഭിക്കുക. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് സങ്കടമുണ്ട്”. വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. തീവ്രവാദികൾക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും വെങ്കടേഷ് പ്രസാദ് വിമർശിച്ചു. …

Read More »

കറാച്ചി ഭീകരാക്രമണം; തെഹ്‌രിഖ്-ഇ-താലിബാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

കറാച്ചി: കറാച്ചി പൊലീസ് സ്റ്റേഷന് സമീപമുള്ള പൊലീസ് മേധാവിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‌രിഖ്-ഇ-താലിബാൻ ഏറ്റെടുത്തു. പത്തോളം ആയുധധാരികൾ ഓഫീസ് ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പൊലീസുകാരുടെ വേഷം ധരിച്ചെത്തിയ അക്രമികൾ ഓഫീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. കെട്ടിടത്തിന്‍റെ ഒന്നാം നില തീവ്രവാദികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ് നിയന്ത്രണത്തിലാണ്. മുകളിലത്തെ നിലയിലാണ് …

Read More »

കോൺടാക്റ്റ് ലെൻസുമായി ഉറങ്ങി; കണ്ണ് ഭക്ഷിച്ച് പാരസൈറ്റ്, യുവാവിന് കാഴ്ച നഷ്ടമായി

ഫ്ലോറിഡ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ ഇരുപത്തൊന്നുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലെ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ സമയത്ത് മാംസം കഴിക്കുന്ന അപൂർവ ഇനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടപ്പെട്ടത്. ലെൻസ് വെച്ച ശേഷമുള്ള ഏഴ് വർഷത്തിനിടെ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ഗൗരവമായി. കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് …

Read More »

കറാച്ചിയില്‍ വീണ്ടും ഭീകരാക്രമണം; പൊലീസ് ആസ്ഥാനം ആക്രമിച്ച് ഭീകരർ

കറാച്ചി: കറാച്ചിയിൽ വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകര സംഘത്തിൽ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ലെന്ന് സിന്ധ് പ്രവിശ്യ ഇൻഫർമേഷൻ മന്ത്രി ഷാർജീൽ ഇനാം പറഞ്ഞു.

Read More »

മതനിയമപ്രകാരം അനുവദനീയമല്ല; ഗർഭനിരോധന ഉത്പന്നങ്ങൾ വിലക്കി താലിബാൻ

കാബൂൾ: സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ. മതനിയമപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് ഈ നീക്കമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ വിൽപ്പന മുസ്ലീങ്ങളുടെ വളർച്ച തടയാനുള്ള വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയാണെന്നാണ് താലിബാൻ്റെ വാദം. താലിബാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, ചെറിയ ക്ലിനിക്കുകൾ, മുരുന്നുകടകള്‍ എന്നിവിടങ്ങളും താലിബാൻ പ്രവർത്തകർ സന്ദർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ …

Read More »

തുർക്കി ഭൂകമ്പം; സഹായധനം പ്ലാസ്റ്റിക് കാരിബാഗിൽ നൽകി താലിബാന്‍ സന്നദ്ധ സംഘടന

ഖത്തർ : തുർക്കി ഭൂചലനത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാൻ്റെ കീഴിൽ വരുന്ന സഹായ സംഘടന തുർക്കിക്ക് നൽകിയ സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ സഹായ സംഘടന തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി സംഭാവന ചെയ്തത് 50,000 ഡോളർ (41 ലക്ഷത്തിലധികം രൂപ) ആണ്.  യുഎസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കായി …

Read More »

ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: ഖേദ പ്രകടനം നടത്തില്ലെന്ന് ബൈഡൻ

വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട സംഭവത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. സംഭവത്തിന് ശേഷം യുഎസിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീത യുദ്ധത്തിനില്ലെന്നും സംഭവത്തിൽ ഖേദ പ്രകടനം നടത്തില്ലെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. ചാര ബലൂൺ വെടിവെച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് വിദേശകാര്യ …

Read More »