Breaking News

ആത്മഹത്യ ചെയ്​ത മകന് വിഷം നല്‍കിയതിന്​ ഇ-കൊമേഴ്‌സ് കമ്ബനിക്കെതിരെ പരാതി…

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്​ത വിഷം കഴിച്ച്‌​ മകന്‍ ആത്മഹത്യ ചെയ്​തതതിന്​ പിന്നാലെ ഇ-കൊമേഴ്​സ്​ കമ്ബനിക്കെതിരെ പരാതിയുമായി പിതാവ്​. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്​ജിത്​ വര്‍മയാണ്​ പൊലീസില്‍ പരാതി നല്‍കിയത്​.

കമ്ബനി വെബ്​സൈറ്റ്​ വഴി ഓര്‍ഡര്‍ ചെയ്​ത സള്‍ഫസ്​ കഴിച്ചാണ്​ മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ്​ വര്‍മയുടെ പരാതിയെന്ന്​ ഛത്രിപുര പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

ജൂലൈ 29ന്​ വിഷം കഴിച്ച ബാലന്‍ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ്​ മരിച്ചത്​. ‘കമ്ബനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ

വിഷ വസ്തുക്കളുടെ വിതരണം നിര്‍ത്താന്‍ കഴിയും. മറ്റൊരു അച്ഛനും തന്‍റെ മകനെ ഈ രീതിയില്‍ നഷ്​ടപ്പെടരുത്​’-വര്‍മ പറഞ്ഞു. മകന്​ ചില സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യമായ രേഖകള്‍ പരിശോധിക്കാതെയാണ്​ ഇ-കൊമേഴ്‌സ് കമ്ബനി തന്‍റെ മകന് നിയമവിരുദ്ധമായി വിഷം നല്‍കിയെന്ന് അദ്ദേഹം പരാതിപ്പെട്ടു. കമ്ബനിക്ക്​ നോട്ടീസ്​

അയക്കുമെന്നും അവരുടെ പ്രതികരണം ലഭിച്ച ശേഷം ബാക്കി നടപടികളിലേക്ക്​ കടക്കുമെന്നും പൊലീസ്​ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …