Breaking News

മെസി പി.എസ്.ജിയില്‍; രണ്ട് വര്‍ഷത്തേക്ക് കരാറൊപ്പിട്ടെന്ന് റിപ്പോര്‍ട്ട്…

ബാഴ്‌സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വര്‍ഷത്തേക്കാണ് പി.എസ്.ജി മെസിയുമായി

കരാറിലേര്‍പ്പെടുന്നത്. 35 മില്യണ്‍ യൂറോയാണ് കരാര്‍ത്തുക. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന

കാര്യം സൂചന നല്‍കിയിരുന്നു. കൊറോണ മൂലമുള്ള വന്‍ സാമ്ബത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസി പി.എസ്.ജിയിലെക്കെത്തുമ്ബോള്‍

ആക്രമണോത്സുക ഫുട്‌ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. അതിനാല്‍ തന്നെ കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …