Breaking News

റഷ്യയെ പിന്തുണച്ചതിലും വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

വാഷിംഗ്ടണ്‍: യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പിന്തുണച്ചതിലും യുഎസ് വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്. റഷ്യയെ അന്ധമായി പിന്തുണയ്ക്കാനുള്ള ചൈനയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്ക് ആയുധ സഹായം അടക്കം നല്കുന്ന ചൈനയുടെ നീക്കം ആശങ്കാജനകമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ബ്ലിങ്കൻ പറഞ്ഞു.

മൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ ഉച്ചകോടിക്കിടെ നടന്ന യോഗത്തിലാണ് ബ്ലിങ്കൻ വാങ് യിയോട് തന്‍റെ പ്രതിഷേധം അറിയിച്ചത്. ചാര ബലൂൺ വിവാദത്തിൽ യുഎസിന്‍റെ നിലപാട് ശുദ്ധ അസംബന്ധമാണെന്ന് വാങ് യി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …