ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ് ശക്തിയായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്നാണ് ലോകത്തിലെ അഞ്ചാമത്തെ ശക്‌തിയായി ഇന്ത്യ ഇതോടെ മാറിയിരിക്കുന്നത്.
അമേരിക്കന്‍ വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ. ഒരു തുറന്ന സമ്ബദ്‌വ്യവസ്‌ഥ എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ ശക്‌തമായികൊണ്ടിരിക്കുകയാണ്.
സാമ്ബത്തിക നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിനു കുതിപ്പേകി. കഴിഞ്ഞ വര്‍ഷം 2.94 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി. ബ്രിട്ടന്റേത് 2.83 ട്രില്യണ്‍ ഡോളറും ഫ്രാന്‍സിന്റേത് 2.71 ട്രില്യണ്‍ ഡോളറുമാണ്.
വാങ്ങല്‍ ശേഷി (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) പ്രകാരം ഇന്ത്യയുടെ ജി.ഡി.പി. 10.51 ട്രില്യണ്‍ ഡോളറാണ്. ജപ്പാനെയും ജര്‍മനിയെക്കാളും മുകളിലാണിത്. അതേസമയം
ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവുണ്ടാകുമെന്ന് (7.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക്) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുമുണ്ട്