Breaking News

നിയമലംഘനം; പാക്‌ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്..!

നിയമലംഘനം ആരോപിക്കപ്പെട്ട് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്.

പിസിബിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്‌എല്‍) ഉള്‍പ്പെടെയുള്ള ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല.

പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങാനിരിക്കെയാണ് വിലക്ക്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി നേരിടേണ്ടിവരും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …