രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില് പ്രതിരോധപ്രവര്ത്തനങ്ങള്ക്കായി തെന്നിന്ത്യന് താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്കിയതായ് റിപ്പോര്‍ട്ട്. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്കും അമ്ബത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്കിയിരിക്കുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കാന് രാജ്യം
ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ പൗരനും കൊറോണ പ്രതിരോധ പ്രവര്ത്തനത്തില് പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യമെമ്ബാടും കൊറോണ ഭീതിയില് നില്ക്കുമ്ബോള് കേന്ദ്ര- സംസ്ഥാന സര്ക്കാരുകളുടെ നിര്ദ്ദേശങ്ങള് പാലിച്ചുകൊണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം അഭ്യര്ത്ഥിച്ചു.