Breaking News

പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം: രേണുരാജ്

കൊച്ചി: സ്ഥലംമാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കളക്ടർ രേണുരാജ്. വനിതാ ദിനാശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റ്. “പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനമാണ്. വെറുമൊരു പെണ്ണാണെന്ന് പറയുന്നിടത്താണ് പ്രതിഷേധം,” രേണുരാജ് കുറിച്ചു.

ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി വയനാട്ടിൽ നിയമിച്ചത്. ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലംമാറ്റം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷാണ് പുതിയ എറണാകുളം കളക്ടർ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് മാറ്റം എന്നത് ശ്രദ്ധേയമാണ്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …