Breaking News

സംസ്​ഥാനത്ത്​ മദ്യവില്‍പ്പന നാളെ മുതല്‍; ബെവ്​ ക്യൂ ആപ്പ് ഇന്ന്​ വൈകുന്നേരത്തോടെ പ്ലേ സ്റ്റോറില്‍..

സംസ്​ഥാനത്തെ​ മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഓൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപ്ലിക്കേഷ​ൻ ഇന്ന്​ വൈകുന്നേരം മുതൽ പ്ലേ ലഭ്യമാകുമെന്നാണ്​ വിവരം.

കഴിഞ്ഞ ദിവസം ബെവ്​ക്യൂ ആപിന്​ ഗൂഗ്​ൾ അനുമതി നൽകിയിരുന്നു. കോവിഡ്​ 19 ന്‍റെ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഓൺലൈനായി ടോക്കൺ അനുവദിക്കാനുള്ള തീരുമാനം.

മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്..

മദ്യ വിതരണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിശദീകരിക്കാൻ മന്ത്രി ടി.പി. രാമകൃഷ്​ണൻ ബുധനാഴ്​ച മാധ്യമങ്ങളെ കാണും. ബെവ്​ക്യൂ ആപ്​ വഴി മദ്യം വാങ്ങാൻ ഓൺലൈനായി ടോക്കൺ ലഭിക്കും.

ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന്​ 50 പേർക്കായിരിക്കും മദ്യം ലഭ്യമാകുക. പേരും മൊബൈൽ നമ്പറും പിൻകോഡും നൽകിയാൽ സമീപത്തെ മദ്യശാലകളിൽ​നിന്ന്​ മദ്യം വാങ്ങാനായി ടോക്കൺ ലഭിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …