സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
എന്നാല്‍ താരം ബിജെപിയിലേക്ക് ചേക്കേറാനുള്ള ചുവടുവെപ്പിന്റെ തുടക്കമാണ് ഈ രാജി എന്നതാണ് അഭ്യൂഹങ്ങള്‍. അതേസമയം ഖുശ്ബു ബിജിപിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു.
ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത വന്നു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ ഖുശ്ബു തയ്യാറായില്ല.
ശനിയാഴ്ചയിലെ (ഒക്‌ടോബര്‍-10) ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയായത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അര്‍ത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
ഇതിന് പിന്നാലെ ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
എന്നാല്‍ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയാണ്. തുടര്‍ന്ന് പുനഃസംഘടനയില്‍ കോണ്‍ഗ്രസ് ദേശീയ വക്താവായി ഖുശ്ബുവിനെ നിയമിച്ചിരുന്നു.