Breaking News

കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്‌…

കേരളത്തിലടക്കം രാജ്യത്ത് ശൈത്യകാലം വരാനിരിക്കെ ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ രംഗത്ത്. ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

‘ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്…

യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും ഇങ്ങനെ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തള്ളിക്കളയാനാവില്ലെന്ന് നിതി ആയോഗ് അംഗവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വിദഗ്ധ സമിതിയുടെ മേധാവിയുമായ വി.കെ. പോള്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …