Breaking News

കൊല്ലത്ത് ഭാര്യയുടെ അമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍: വയോധിക ആശുപത്രിയില്‍….

കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റിൽ. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരനായ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയും ഭാര്യയും ഭാര്യാമാതാവിനോടൊപ്പം സങ്കപ്പുര മുക്കിന് സമീപമുള്ള സുനാമി കോളനിയിലാണ് താമസിച്ചു വരുന്നത്.

ഭാര്യ ജോലിക്ക് പോയ സമയത്താണ് പീഡനം നടത്തിയത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ബാബുവിന്റെ ഭാര്യ സംഭവം അറിഞ്ഞ ശേഷം കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വയോധിക ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …