Breaking News

ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് റദ്ദാക്കി ജി.ബി.പന്ത് ആശുപത്രി

ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. സര്‍ക്കുലറിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ്

സര്‍ക്കുലര്‍ റദ്ദാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. സര്‍ക്കുലരിനെതിരെ രാഹുൽ ​ഗാന്ധി, ശശി തരൂർ, സിപിഐഎം ജനറല്‍ സെക്രട്ടറിസീതറാം യെച്ചൂരി, രാജ്യസഭാ എംപിമാരയ ജോണ്‍ബ്രിട്ടാസ്, ഡോ വി ശിവദാസന്‍,

എളമരം കരീം എന്നിവര്‍ പ്രധിഷേധം രേഖപ്പെടുത്തി. ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിനു നഴ്‌സുമാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചു. ജീവനക്കാര്‍ ജോലി സമയത്ത്

തമ്മില്‍ മലയാളം സംസാരിക്കരുതെന്നും ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നും ഇല്ലെങ്കില്‍ കനത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചത്. ഭാഷപരമായ വിവേചനം അവസാനിപ്പിക്കണമെന്നും മലയാളം സംസാരിക്കുന്നത് വിലക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ഉത്തരവിനെതിരെ രാജ്യസഭാ എംപിമാരയാ എളമരം കരീമും, ഡോ. വി ശിവദാസനും, ജോണ്‍ ബ്രിട്ടാസും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വിവാദ സര്‍ക്കുലറിനെതിരെ രാജ്യസഭാ എംപി എളമരം കരീം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന ഭരണരീതി ഇന്ത്യയുടേതല്ലെന്നും.

ഹിന്ദി മാത്രമേ പാടുള്ളൂ എന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തില്‍

നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതര്‍ പിന്തിരിഞ്ഞ നടപടി സ്വാഗതാര്‍ഹമാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …