Breaking News

ഇന്ത്യയിൽ ലാപ്‌ടോപ് നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നു : വരാൻപോകുന്നത് വന്‍ തൊഴിലവസരങ്ങള്‍…

ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി.

മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ ടെക്നോളജീസ്. മോട്ടറോള, ഫിലിപ്‌സ്, സിസ്‌ക, സാംസങ്, പാനസോണിക് എന്നിവയാണ് ഡിക്സണിന്റെ പ്രധാന ഉപഭോക്താക്കള്‍. പുതുച്ചേരിയില്‍ ഡെസ്‌ക്ടോപ്പുകള്‍, ഓള്‍-ഇന്‍-വണ്‍ പിസികള്‍, ടാബ്ലെറ്റുകള്‍ എന്നിവ നിര്‍മിക്കുന്ന തായ്‌വാനീസ് പിസി ഭീമനാണ് ഏസര്‍.

ഇവിടെ നിന്നും ഹൈടെക് ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നതിനുള്ള വിവരങ്ങള്‍ ഡിക്‌സണിന് നല്‍കുമെന്ന് ഏസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. പുതിയ നിര്‍മാണ യൂണിറ്റ് രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഏസര്‍ വക്താക്കള്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …