നവകേരള സദസ്സ് രാഷ്ട്രീയ പരിപാടി മാത്രമാണെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസലിയാർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർ നടത്തുന്ന എല്ലാ യാത്രകളും രാഷ്ട്രീയം തന്നെയാണ് .മന്ത്രിസഭ ഒന്നിച്ച് യാത്ര ചെയ്യുന്നതും രാഷ്ട്രീയ തീരുമാനം തന്നെയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതുപോലുള്ള പരിപാടികൾ നടത്തിയിരുന്നു. മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് അറിയില്ലെന്നും പറഞ്ഞ കാന്തപുരം, തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും നല്ലത് നോക്കി തെരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി .നാട്ടിൽ രാഷ്ട്രീയ ഐക്യം സാധ്യമല്ലെങ്കിലും സുന്നി ഐക്യനീക്കം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY