Breaking News

കോടതിവിധി അംഗീകരിക്കുന്നു : മന്ത്രി ആര്‍ ബിന്ദു

കണ്ണൂർ സർവ്വകലാശാല വി സി ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി ആർ. ബിന്ദു. കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ പ്രഭാത സദസ്സിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

അത് എന്തുതന്നെയായാലും പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുകയാണ് സർക്കാർ ചെയ്തത്. നിയമനം നടത്തുക എന്ന ഉത്തരവാദിത്വം ഗവർണറിൽ നിക്ഷിപ്തമാണ്. വിധിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ മനസ്സിലാക്കിയശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും അവർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …