എല്ലാ മാതാപിതാക്കളും ഇതറിയണം .തന്റെ മക്കളുടെ പ്രവർത്തികൾ ഏതുതരത്തിൽ ആണെന്ന് അവർ മനസ്സിലാക്കണം. രക്ഷകർത്താക്കൾ മാത്രമല്ല, അധ്യാപക സമൂഹവും, പോലീസ് അധികാരികളും, സമൂഹവും ഇതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വളർന്നുവരുന്ന തലമുറയെ ലക്ഷ്യം വച്ച് നമുക്ക് ചുറ്റും വ്യാപിച്ചുകൊണ്ടിരിക്കുന്ന മദ്യം മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം മൂലം തലമുറകളെ നശിപ്പിക്കുന്ന പ്രവണത അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തിലുള്ള ഒരു ദുഷ്ട സമൂഹമാണ് ഇന്നത്തെ വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും കുട്ടികൾ ഇതിലേക്ക് വീഴുന്നു എന്നുള്ളതാണ് സത്യം .തന്റെ മക്കളെ സ്കൂളിലേക്ക് പറഞ്ഞുവിട്ടു അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ജോലിക്ക് പോകുന്ന മാതാപിതാക്കൾ. എന്നാൽ തൻ്റെ കുഞ്ഞുങ്ങൾ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല, മനസ്സിലാക്കുന്നില്ല. വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നുണ്ടോ ?
എന്ന് ആരും തന്നെ മനസ്സിലാക്കുന്നില്ല. രക്ഷകർത്താക്കൾ ജോലി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ തൻറെ കുഞ്ഞുങ്ങൾ അവിടെയുണ്ടാകും ,പക്ഷേ അവർ അന്ന് സ്കൂളിൽ എത്തിയിട്ടുണ്ടോ? എവിടെയായിരുന്നു? എന്നൊന്നും ആരും മനസ്സിലാക്കുന്നില്ല .ഈ കുട്ടികളാകട്ടെ സഹപാഠികളോടൊപ്പം വിജനമായ സ്ഥലങ്ങൾ, കാടുപിടിച്ച ഒറ്റപ്പെട്ടു കിടക്കുന്നതായ മറ്റ് സ്ഥലങ്ങൾ, പുഴയോരങ്ങൾ, കൈത്തോടുകൾ ,തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂൾ സമയത്ത് എത്താറുണ്ട്. അവർ അവിടെ എന്തെല്ലാം വികൃതമായ പ്രവർത്തികളിലാണ്ഏർപ്പെട്ട് കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം.
അവരെ ഉപദേശിക്കുവാൻ ആരെങ്കിലും തയ്യാറായാൽ പോലും അതിനെതിരെ പ്രവർത്തിക്കുന്നഒരു പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത് .വളരെയധികം ജാഗ്രതയോടു കൂടി കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടതു രക്ഷാകർത്താക്കളുടെ അത്യന്താപേക്ഷിതമായ ആവശ്യമാണ്. കുട്ടികൾ സ്കൂളിലെത്തുന്നുണ്ടോ ഇല്ലയോ ? എന്നറിയുകയും അവർ ഹാജരാവാത്ത ദിവസങ്ങളിൽ തത്സമയം തന്നെ രക്ഷാകർത്താക്കളെ അറിയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം വിജനമായ പ്രദേശത്തോ ഒറ്റപ്പെട്ട
സ്ഥലങ്ങളിലോ കുട്ടികൾ തമ്പടിച്ചുകഴിഞ്ഞാൽ അത് അറിയുന്നതായ സമയവും പ്രദേശവാസികൾ ആ വിവരം സമീപത്തെ സ്കൂൾ അധികാരികളയോ പോലീസ് അധികാരികളെയോ അറിയിക്കേണ്ടത് അത്യാവശ്യമാണ് .നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്ക് നടത്തുവാനും അവരുടെ ജീവിതം നല്ല രീതിയിൽ കൊണ്ടുപോകുവാനും മദ്യം മൈക്കുമരുന്ന് മാഫിയകളിൽ നിന്നും അവരെ രക്ഷിക്കുവാനും വേണ്ട ക്രിയാത്മകമായ പ്രവർത്തികൾ സത്വരമായി ചെയ്യേണ്ടതാണ്