മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ക്യാമ്പസിലെ രണ്ട് സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നത്. രണ്ടിടത്തും വെടിയുതിർത്തത് ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്യാമ്പസിലെ ബെർക്കി ഹാളിന് സമീപം നടന്ന വെടിവയ്പിലാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. മിഷിഗൺ സർവകലാശാല യൂണിയൻ കെട്ടിടത്തിന് സമീപമാണ് …
Read More »യുപിയിൽ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; 13 പേർക്കെതിരെ കേസ്
കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ അമ്മയും മകളും വെന്തുമരിച്ചു. നേഹ ദീക്ഷിത്, പ്രമീള ദീക്ഷിത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മരണത്തെ തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഇരുവരും വീടിനുള്ളിലായിരുന്നപ്പോൾ തങ്ങളെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ …
Read More »കിണറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ മീനിന് ‘പൊതുജനം’ എന്ന് പേരിട്ട് ഗവേഷകർ
പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. …
Read More »മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല; അദാനി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ
ന്യൂ ഡൽഹി: അദാനി വിവാദത്തിൽ കേന്ദ്രത്തിനും ബിജെപിക്കും ഒന്നും മറയ്ക്കാനോ, ഭയക്കാനോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അദാനി വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻ്റ്. അവിടെ …
Read More »വനിതാ പ്രിമിയർ ലീഗ് ലേലത്തിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; ഒരു കോടി ക്ലബ്ബിൽ 10 പേർ
മുംബൈ: ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ തിളങ്ങി സ്മൃതി മന്ദാന. 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സ്മൃതിയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം. ഇംഗ്ലീഷ് ഓൾറൗണ്ടർ നാറ്റ് സിവർ (മുംബൈ ഇന്ത്യൻസ്), ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ (ഗുജറാത്ത് ജയന്‍റ്സ്) എന്നിവരാണ് 3.2 കോടി രൂപ വീതം നേടി രണ്ടാം സ്ഥാനത്ത്. 2.6 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ …
Read More »ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു; സംഭവത്തിൽ അന്വേഷണം
കൽപറ്റ: തന്‍റെ നിയോജകമണ്ഡലത്തിൽ ഡയാലിസിസ് സെന്‍റർ തുടങ്ങാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിൽ ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ തിരികെ അയച്ചെന്ന് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്. കൂടിയാലോചിക്കാതെ 35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരികെ നൽകിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി …
Read More »ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്
ദുബായ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിൽ ദുബായ് നടത്തി. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പിട്ടു. ഹൈഡ്രജൻ ഇന്ധനത്തിൽ ഒരു പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജൻ പവർ വാഹനങ്ങൾക്കായി …
Read More »ഫോൺ വിളിച്ച് അപകടകരമായ ഡ്രൈവിംഗ്; ബസ് പിടിച്ചെടുത്ത് പൊലീസ്
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവർ ആണ് തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത്. ഫറോക്ക്പേട്ടയിൽ നിന്ന് ഇടമൂഴിക്കൽ വരെ ഇയാൾ എട്ട് തവണ ഫോൺ ചെയ്തു. കഴിഞ്ഞ ദിവസം 1.37നാണ് കോഴിക്കോട്ടുനിന്ന് ബസ് പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ …
Read More »ഉയർന്ന് സിഎൻജി വിലയും; മൂന്ന് മാസത്തിനിടെ എട്ട് രൂപയുടെ വർദ്ധന
കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനവ് ചർച്ചയാകുമ്പോൾ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വില വർദ്ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാൾ വിലകുറവ്, ഇതെല്ലാം സിഎൻജിയെ ആകർഷകമാക്കി. എന്നാൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സി.എൻ.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എൻ.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോൾ …
Read More »നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ഇടിച്ചു; നിരവധി പേർക്ക് പരിക്ക്
കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് 10 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ (25), ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് (30), ചങ്ങനാശേരി സ്വദേശി ശ്യാം (31) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ആർക്കും …
Read More »