Breaking News

News Desk

യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ബീജദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ

ചൈന : സർവകലാശാല വിദ്യാർത്ഥികൾ ബീജദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ. വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണെങ്കിലും, രാജ്യത്തെ കുറയുന്ന ജനന നിരക്കിനെ നേരിടാനുള്ള ഒരു മാർഗമായാണ് ബീജ ബാങ്കുകൾ ഇതിനെ കാണുന്നത്. ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലുൾപ്പെടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് കോളേജ് വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുള്ളത്.  ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഇതിനെകുറിച്ച് ധാരാളം ചർച്ചകൾ …

Read More »

ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ലേസർ ആക്രമണം; ചൈനക്കെതിരെ ആരോപണം

ഹോങ്കോങ്: ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ചൈന ലേസർ ആക്രമണം നടത്തിയെന്ന് ആരോപണം. ലേസർ ആക്രമണത്തിന് വിധേയരായ കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാ കടലിലെ സെക്കൻഡ് തോമസ് ഷോൾ എന്നറിയപ്പെടുന്ന പ്രദേശത്ത് ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. ലേസർ ആക്രമണത്തിന്‍റെ ചിത്രങ്ങൾ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിട്ടുണ്ട്. പ്രദേശത്തെ സായുധ സംഘത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് …

Read More »

വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ പരിശോധന; സുരക്ഷിത സ്‌കൂള്‍ ബസിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളുമായി ഓടുന്ന സ്കൂൾ ബസുകളും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു. 13 മുതൽ 17 വരെ രാവിലെ കുട്ടികളുമായി സ്കൂളുകളിൽ എത്തിയ ശേഷമാണ് പരിശോധന. സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് പരിശോധന പൂർത്തിയാക്കും. ‘സുരക്ഷിത സ്കൂൾ ബസ്’ എന്ന പേരിലാണ് പരിശോധന. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും. യന്ത്രങ്ങളുടെ പ്രവർത്തനം, വയറിങ്, അഗ്നിരക്ഷാ സംവിധാനം, എമർജൻസി ഡോർ, …

Read More »

ഡൽഹിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ച് പൊളിക്കൽ; പ്രതിഷേധം വ്യാപകം

ന്യ‌ൂഡൽഹി: അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ മെഹ്റോളിയിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിച്ചതിന്‍റെ രേഖകളുമായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമ്പതോളം മലയാളികളും ഈ പ്രദേശത്തുണ്ട്. നിയമപ്രകാരമുള്ള പൊളിക്കൽ പ്രക്രിയ തുടരുമെന്ന് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. മെഹ്റോളി അന്ദേരിയ മോഡിന് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് നിർത്തണമെന്ന് ഡൽഹി സർക്കാർ നേരത്തെ ഡിഡിഎയോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ അതിർത്തികൾ പുനർനിർണയിക്കാൻ റവന്യൂ മന്ത്രി …

Read More »

കാട്ടാനയെയും കാട്ടുപന്നിയെയും ഉണ്ടാക്കിയത് പിണറായിയാണോ, കഴിയുന്നതെല്ലാം ചെയ്യും: എംഎം മണി

തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രി എം എം മണി. കാട്ടാനയെ നേരിടുന്ന വിഷയം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കട്ടെയെന്ന് പരിഹസിച്ച അദ്ദേഹം സർക്കാരിനെ കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. “വി ഡി സതീശൻ ചെയ്യട്ടെ, വേണമെങ്കിൽ അദ്ദേഹത്തെ ഏൽപ്പിക്കാം, മുഖ്യമന്ത്രിയെ കണ്ടാൽ മതി. കാട്ടാനയെ എന്തു ചെയ്യാനാണ്, മനുഷ്യനാണെങ്കിൽ നേരിടാം. സർക്കാർ ആവുന്നതെല്ലാം ചെയ്യും. ഈ കാട്ടാനയെയും കാട്ടുപന്നിയെയും ഉണ്ടാക്കിയത് പിണറായി വിജയനാണോ,” എം …

Read More »

ജമ്മു-കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയ വിജ്ഞാപനത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിനെതിരായ ഹർജി നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ആ ഹർജികളുടെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് …

Read More »

വരാഹരൂപം കോപ്പിയടിയല്ല; നിലപാടിൽ ഉറച്ച് കാന്താരയുടെ അണിയറ പ്രവർത്തകർ

കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും …

Read More »

വരാഹരൂപം കോപ്പിയടിയല്ല; നിലപാടിൽ ഉറച്ച് കാന്താരയുടെ അണിയറ പ്രവർത്തകർ

കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും …

Read More »

വീൽചെയറിലായതിനാൽ പ്രിൻസിപ്പലിന്റെ അവഗണന; ഫാഷൻ ലോകം തുന്നിയെടുത്ത് ഷബ്നയുടെ മധുര പ്രതികാരം

ചങ്ങനാശ്ശേരി : വലിയ പ്രതീക്ഷകളും സ്വപ്നവുമായാണ് ഷബ്ന സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാനായി കോളേജിലെത്തിയത്. എന്നാൽ മൂന്നാം നിലയിലെ ക്ലാസ്സ്‌ വീൽചെയറിലെത്തുന്ന വിദ്യാർത്ഥിക്കായി മാറ്റാൻ കഴിയില്ലെന്ന പ്രിൻസിപ്പലിന്റെ വാക്കുകൾ ഉള്ളുതകർത്തു. എന്നാൽ ആ മുറിവിൽ നിന്ന് ജീവിതം തുന്നിയെടുത്ത് വിജയിച്ചിരിക്കുകയാണ് ഷബ്ന ഇപ്പോൾ. 2006 ൽ ക്യാൻസർ ബാധിതനായി വാപ്പ മരിച്ചപ്പോഴും, 2018 ൽ കുളിമുറിയിൽ വീണ് സാരമായ പരിക്കേറ്റപ്പോഴും തോറ്റുപോകരുത് എന്ന വാശിയായിരുന്നു മനസ്സിൽ. നാല് പെൺമക്കളിൽ …

Read More »

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതോടെ സമീപത്തെ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആശുപത്രിയിലെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്താണ് പുതിയ എട്ടുനില കെട്ടിടം നിർമിക്കുന്നത്.

Read More »