Breaking News

News Desk

കെ.എസ്.യു പ്രവര്‍ത്തകയെ പുരുഷ പോലീസ് ആക്രമിച്ച സംഭവം: റിപ്പോര്‍ട്ട് നൽകണമെന്ന് ഡിസിപി

കൊച്ചി: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകയെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊച്ചി ഡിസിപി ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പരാതിയിലാണ് നടപടി. പുരുഷ പൊലീസുകാർ തന്നെ ദേഹത്ത് പിടിച്ച് വലിച്ച് ആക്രമിച്ചെന്നും, തല്ലിയും തലക്കടിച്ചുമാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും, ‘പോടി’ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തുവെന്നുമാണ് കെ.എസ്.യു പ്രവർത്തക മിവ ജോളി …

Read More »

12 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക്; ദ്രൗപതിയെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് ആകാശപറവകൾ

തൃശൂർ: നീണ്ട വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേക്കും, ജന്മനാട്ടിലേക്കും തിരികെ മടങ്ങുകയാണ് ദ്രൗപതി. ഇത്രയും നാൾ ഇവരെ സംരക്ഷിച്ച ‘ആകാശപറവകൾ’ എന്ന സന്നദ്ധ സംഘടനയുടെ അധികൃതർക്കും മനസ്സ് നിറഞ്ഞു. 12 വർഷങ്ങൾക്ക് മുൻപാണ് ദ്രൗപതി കേരളത്തിലെത്തുന്നത്. തൃശൂർ ആശാഭാവൻ അന്തേവാസിയായിരുന്ന ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പരിശീലനം നൽകാനായാണ് പ്രത്യാശ എന്ന പദ്ധതിയുടെ ഭാഗമായ ആകാശപറവകൾ എത്തിയത്. ബംഗാളിൽ നിന്നാണ് വരുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടുള്ള തുടർ കൗൺസിലിങ്ങിലൂടെ ജാർഖണ്ഡ് …

Read More »

ആദ്യ കുഞ്ഞിന്‍റെ ജനനം: മിച്ചെല്‍ നാട്ടിലേക്ക് മടങ്ങുന്നു, പകരം മാത്യു കുനെമാൻ

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഇടംകൈയൻ ഓഫ് സ്പിന്നർ മാത്യു കുനെമാനെ ഓസ്ട്രേലിയ ഉൾപ്പെടുത്തി. ടീമിലെ ഏക ലെഗ് സ്പിന്നറായ മിച്ചൽ സ്വെപ്സൺ തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് ഓസ്ട്രേലിയൻ ടീം മാനേജ്മെന്‍റാണ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കുനെമാനെ ഉൾപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ സ്വെപ്സൺ കളിച്ചിരുന്നില്ല. ടീമിലെ ഏക റിസ്റ്റ് സ്പിന്നറും കൂടിയായിരുന്നു അദ്ദേഹം. ഫെബ്രുവരി 17 ന് ഡൽഹിയിൽ …

Read More »

പി.കെ.ശശിക്കെതിരെ അന്വേഷണമില്ല, എല്ലാം മാധ്യമസൃഷ്ടി: എം. വി ഗോവിന്ദന്‍

പാലക്കാട്: കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ.പി ജയരാജനെതിരെയും അന്വേഷണമില്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും സംഭവിക്കില്ല. പല കോൺഗ്രസ് സമരങ്ങളും യാതൊരു ചലനവുമില്ലാതെ കടന്നുപോയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളിലും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും നിയമനം നടത്തി പി.കെ ശശി വൻ സാമ്പത്തിക …

Read More »

10,800 കിലോമീറ്ററിലേറെ സഞ്ചാരം; പ്രധാനമന്ത്രിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂൾ. 90 മണിക്കൂറിനുള്ളിൽ ത്രിപുരയിലെ അഗർത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തർപ്രദേശിലെ ലഖ്നൗ, കർണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ ഉൾപ്പടെ 10,800 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന മോദി പത്ത് പൊതുപരിപാടികളെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 10ന് ഡൽഹിയിൽ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തർ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മുംബൈയിലെത്തി 2 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് …

Read More »

മോഷണാരോപണത്തിന് പിന്നാലെ യുവാവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും. കൽപ്പറ്റ വെള്ളാരംകുന്ന് അഡ്ലെയ്ഡ് പാറവയൽ …

Read More »

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി

തൃശൂർ: പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽ വച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ സജീവ് വാഹനം നിർത്തി യാത്രക്കാരെ പുറത്തെത്തിച്ചു. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണച്ചു. നാട്ടുകാരും സഹായിച്ചു. ഉടൻ തന്നെ അഗ്നിശമന …

Read More »

കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയില്ല; 4,060 കോടി നഷ്ടമായേക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 4,060 കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്രം തടസം പറഞ്ഞേക്കും. കേന്ദ്രം നിര്‍ദേശിച്ച ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കുന്നതിനെ കെഎസ്ഇബി യൂണിയനുകള്‍ എതിര്‍ക്കുന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. ഇതുമൂലം കേന്ദ്ര ഗ്രാന്‍റായ 10,469 കോടി രൂപ നഷ്ടമാകുമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ. വിഷയം ബോർഡ് കൈകാര്യം ചെയ്തതിലും സർക്കാരിന് അതൃപ്തിയുണ്ട്. ട്രേഡ് യൂണിയനുകളുടെ എതിർപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ കഴിയാത്തത്. 0.45 ശതമാനം …

Read More »

സൗദിയിലെ 93% സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി

ജിദ്ദ: രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻ ജി സുഹൈൽ ബിൻ മുഹമ്മദ് അബാനാമി അറിയിച്ചു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്​റ്റംസ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ്​ സ്വീകരിച്ചത്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിംഗ് സ്കീം നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം …

Read More »

സിലിണ്ടർ ആകൃതി; തുടർച്ചയായ രണ്ടാം ദിവസവം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക

ടൊറന്‍റോ: തുടർച്ചയായ രണ്ടാം ദിവസവും അമേരിക്ക അജ്ഞാത ബഹിരാകാശ പേടകം വെടിവച്ചിട്ടു. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തു ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നശിപ്പിച്ചത്. അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള നടപടി ആരംഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ വെടിവച്ചിട്ടു. അജ്ഞാത വസ്തു സിലിണ്ടർ ആകൃതിയിലാണെങ്കിലും കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണിനേക്കാൾ വലുപ്പത്തിൽ ചെറുതാണെന്ന് കാനഡ …

Read More »