മൈക്രോസോഫ്റ്റ് ബിംഗ് സെർച്ച് എഞ്ചിൻ (ബിംഗ്), എജ് വെബ് ബ്രൗസർ എന്നിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ ലഭ്യമായ സേവനങ്ങൾ കൂടുതൽ മികച്ച രീതിയിൽ ലഭ്യമാകും എന്നതാണ് പുതിയ സവിശേഷത. ഓപ്പൺ എഐയുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് എജ്ജിലും ബിംഗിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ വരുന്നത്. ഓപ്പൺ എഐ ആണ് ചാറ്റ് ജിപിടിയുടെ നിർമ്മാതാവ്. താമസിയാതെ, മൈക്രോസോഫ്റ്റ് ഓഫീസലും ചാറ്റ് ജിപിടിയുടെ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തും. …
Read More »ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ നിന്ന് തൃഷ പുറത്തോ? പ്രതികരണവുമായി അമ്മ
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യിൽ നിന്ന് തൃഷ കൃഷ്ണൻ പിൻമാറിയതായി അഭ്യൂഹം. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ കശ്മീരിൽ പുരോഗമിക്കുന്നതിനിടെ നടി തൃഷ ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. തൃഷയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു പ്രധാന പ്രചാരണം. കശ്മീരിലെ കാലാവസ്ഥയെ തുടർന്ന് ലിയോയുടെ സെറ്റിൽ വച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ …
Read More »ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 7000 ദിർഹം പിഴ
ദുബായ്: ജൂലൈ ഒന്നിന് മുമ്പ് ഒരു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ, ഒരു വർഷം മുഴുവൻ കണക്കെടുപ്പിന് ശേഷമാണ് നടപടിയെങ്കിൽ, ഇനി മുതൽ അർദ്ധ വാർഷിക കണക്കെടുപ്പ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്യും. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനമാക്കി ഒരാൾക്ക് 7,000 ദിർഹമാണ് പിഴ. 10 സ്വദേശികൾക്ക് നിയമനം …
Read More »ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൂം; കൂടാതെ ശമ്പളം വെട്ടി കുറയ്ക്കലും
ടെക് ഭീമനായ സൂം 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചു. ഇത് മൊത്തം തൊഴിലാളികളുടെ ഏകദേശം 15 ശതമാനം വരും. പിരിച്ചുവിടലുകൾ സ്ഥാപനത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് സൂമിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. തന്‍റെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും യുവാൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായി വരുന്ന സാമ്പത്തിക വർഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും 2023 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് …
Read More »ഡൽഹി മദ്യകുംഭകോണ കേസ്; കെ.സി.ആറിന്റെ മകൾ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ
ഹൈദരാബാദ്: ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയുമായി അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ലയെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. കവിതയ്ക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി, മദ്യവ്യാപാരത്തിന് സഹായം കിട്ടുന്നതിനായി എ.എ.പിക്ക് 100 കോടി കൈക്കൂലി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കെ. കവിത, രാഘവ് മകുന്ത, എം …
Read More »ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല
തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. തുടർചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ന്യുമോണിയ, ചുമ, ശ്വാസതടസ്സം എന്നിവ പൂർണമായും ഭേദമായ ശേഷമായിരിക്കും ബംഗളൂരുവിലേക്ക് കൊണ്ട് പോവുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയമിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരുപാർട്ടികളും തമ്മിൽ കൂടിയാലോചിച്ച് …
Read More »39 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു
കൊച്ചി: കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ കേസെടുത്തത്. 2018 നും 2019 നും ഇടയിൽ നടത്തിയ തട്ടിപ്പുമായി …
Read More »തുർക്കിക്കും സിറിയക്കും 100 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്ത് യുഎഇ
ദുബൈ: തുർക്കിക്കും സിറിയയ്ക്കും സഹായവുമായി യുഎഇ. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരു രാജ്യങ്ങൾക്കും സഹായമായി 100 മില്യൺ ഡോളർ (800 കോടി രൂപ) നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിറിയയ്ക്ക് 50 ദശലക്ഷം ദിർഹം (110 കോടി രൂപ) സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് …
Read More »ഹൈക്കോടതി കൈക്കൂലി കേസ് : പണം നല്കിയ നിർമ്മാതാവിനെ ചോദ്യം ചെയ്തു
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാമെന്ന വ്യാജേനെ അഭിഭാഷകൻ സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. സിനിമാ നിർമാതാവാണ് ഈ കേസിലെ പ്രധാന കണ്ണി. പണം വാങ്ങിയത് ഫീസായാണെന്നാണ് …
Read More »റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് ആർബിഐ; 9 മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ആറാം തവണ
ന്യൂഡൽഹി: ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് (ആർബിഐ) വർദ്ധിപ്പിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ മൊത്തം നിരക്ക് 6.5 ശതമാനമായി ഉയർന്നു. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവോ വർദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ ഇത് ആറാം തവണയാണ് പലിശ …
Read More »