Breaking News

ബിംഗിലും എജിലും ഇനി ചാറ്റ് ജിപിടി സേവനങ്ങൾ ലഭ്യം; പുതിയ പതിപ്പ് പുറത്തിറക്കി നിർമാതാക്കൾ

മൈക്രോസോഫ്റ്റ് ബിംഗ് സെർച്ച് എഞ്ചിൻ (ബിംഗ്), എജ് വെബ് ബ്രൗസർ എന്നിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ ലഭ്യമായ സേവനങ്ങൾ കൂടുതൽ മികച്ച രീതിയിൽ ലഭ്യമാകും എന്നതാണ് പുതിയ സവിശേഷത. ഓപ്പൺ എഐയുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് എജ്ജിലും ബിംഗിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ വരുന്നത്.

ഓപ്പൺ എഐ ആണ് ചാറ്റ് ജിപിടിയുടെ നിർമ്മാതാവ്. താമസിയാതെ, മൈക്രോസോഫ്റ്റ് ഓഫീസലും ചാറ്റ് ജിപിടിയുടെ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തും. നേരത്തെ മൈക്രോസോഫ്റ്റ് ടീംസിൽ ചാറ്റ്ജിപ്റ്റ് സേവനം അവതരിപ്പിച്ചിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …