Breaking News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി; അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്‌ കൈക്കലാക്കി, 45500 രൂപ കവര്‍ന്ന 19 കാരൻ പിടിയില്‍….

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച്‌ പണം പിന്‍വലിച്ച കേസിലാണ് അറസ്റ്റ്.

മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്‌ കൈക്കലാക്കി. എ.ടി.എം. കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളില്‍ പിന്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തിയ പ്രതി കാര്‍ഡ് മോഷ്ടിച്ച ശേഷം മൂന്ന് എ.ടി.എം.

കൗണ്ടറുകളില്‍ നിന്നായി 45,500 രൂപ പിന്‍വലിക്കുകയായിരുന്നു. പണം പിന്‍വലിച്ച്‌ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് തിരികെ വെച്ചു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയിലായത്. പണം പിന്‍വലിച്ച എ.ടി.എം. കൗണ്ടറുകളിലെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവര്‍ന്നതെന്ന് മനസ്സിലായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …