Breaking News

മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്; തന്റെ മകന് ജാതിയും മതവുമില്ലന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍…

നടന്‍ വിജയ്ക്ക് ജാതിയും മതവുമില്ലന്ന് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. വിജയ്‌യെ സ്കൂളില്‍ ചേര്‍ക്കുമ്ബോള്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതിച്ചതായും ചന്ദ്രശേഖര്‍ പറഞ്ഞു.

സ്കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടില്ല. സ്കൂള്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ അപേക്ഷ ഫോം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു . സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്നുമുതല്‍ വിജയുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജാതിക്ക് പ്രാധാന്യം നല്‍കുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്ബോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം.- ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. അഭി ശരവണന്‍ എന്ന നടന്‍ വിജയ് വിശ്വ എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …