കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു. ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാൽ തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ബാലചന്ദ്രകുമാർ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സാക്ഷി വിസ്താരം 7 മുതൽ 10 വരെ തിരുവനന്തപുരത്ത് നടത്താൻ വിചാരണക്കോടതി അനുമതി നൽകിയിരുന്നു.
Read More »അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരോൺ ഫിഞ്ച്
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മെൽബണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ ഫിഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. 36 കാരനായ ഫിഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അതിനുശേഷം ടി 20 ലോകകപ്പിലടക്കം ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി കളിച്ചു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഫിഞ്ചിന്‍റെ അരങ്ങേറ്റം. ഓസ്ട്രേലിയയ്ക്കായി 103 ടി20 മത്സരങ്ങളാണ് ഫിഞ്ച് …
Read More »താമരശ്ശേരി ചുരം റോപ്‌വേ 2025ല്‍; 40 കേബിള്‍ കാറുകൾ, ചിലവ് 150 കോടി
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി ലക്കിടി മുതൽ അടിവാരം വരെയുള്ള റോപ് വേ 2025ൽ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി തിരുവനന്തപുരത്ത് നടന്ന എം.എൽ.എമാരുടെയും വിവിധ സംഘടന, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി അറിയിച്ചു. പദ്ധതി വേഗത്തിലാക്കാൻ വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി ഉടൻ യോഗം ചേരാനും തീരുമാനിച്ചു. വയനാട് ചേംബർ …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അന്വേഷണം ഇന്ന് ആരംഭിക്കും
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് ഇന്ന് മുതൽ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. വ്യാജരേഖ ചമച്ചതും കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയ സംഭവവും തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം വെവ്വേറെ പരിശോധിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് അനധികൃത മാർഗത്തിലൂടെ കൈമാറിയതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് ആലോചന. അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ …
Read More »കേബിളിൽ തട്ടി സ്കൂട്ടര്‍ മറിഞ്ഞു; കായംകുളത്ത് വീട്ടമ്മ മരിച്ചു
കായംകുളം: അശ്രദ്ധമായി കിടന്ന കേബിൾ മൂലം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് സ്കൂട്ടർ കേബിളിൽ കുടുങ്ങി യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ സ്കൂട്ടർ കുടുങ്ങിയാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്‍റെ ഭാര്യ ഉഷയാണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ കുടുങ്ങി സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. …
Read More »30 വർഷത്തോളം വാടകവീട്ടിൽ; സ്വന്തമായി നിർമ്മിച്ച ഭവനത്തിൽ താമസം ആരംഭിച്ച് ദമ്പതികൾ
പത്തനംതിട്ട : സ്വന്തമായൊരു വീട് നിർമ്മിക്കുക എന്ന സ്വപ്നം കാലങ്ങളായി മനസ്സിൽകൊണ്ടു നടക്കുന്ന അനേകം ആളുകളുണ്ട്. ഒടുവിൽ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല. പത്തനംതിട്ട കലഞ്ഞൂരിലെ ദമ്പതികൾ ഇപ്പോൾ ആ സന്തോഷം അനുഭവിക്കുകയാണ്. 30 വർഷം വാടകവീട്ടിൽ താമസിച്ച അവർ സ്വന്തമായി നിർമ്മിച്ച ഭവനത്തിൽ താമസം ആരംഭിച്ചു. വീടിന് അനുവദിച്ച തുക തികയില്ലെന്ന് മനസ്സിലായതോടെയാണ് നിർമ്മാണപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കാമെന്ന തീരുമാനത്തിലേക്ക് വിക്രമൻ പിള്ളയും, ഭാര്യ മണിയും എത്തുന്നത്. തുടർന്ന് …
Read More »നിവിന്‍ പോളിയുടെ ‘മഹാവീര്യര്‍’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയിലെ യുവതാരങ്ങളിൽ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ വൈവിധ്യം കൊണ്ടുവരുന്ന നടനാണ് നിവിൻ പോളി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ മഹാവീര്യർ ഇതിന് ഉദാഹരണമാണ്. എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാഹാവീര്യർ പ്രമേയത്തിലും അവതരണത്തിലും വളരെ വൈവിധ്യമാർന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോമായ സൺനെക്സ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 10ന് സ്ട്രീമിംഗ് ആരംഭിക്കും. സ്വാമി അപൂര്‍ണാനന്ദന്‍ …
Read More »‘ചക്കര’ പ്രയോഗം; മമ്മൂട്ടിയുടെ പരാമർശം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു
ഭാഷാ ഉപയോഗത്തിലെ രാഷ്ട്രീയ ശരി തെറ്റുകളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചതും മുന്നോട്ട് പോയതും സോഷ്യൽ മീഡിയയിലൂടെയാണ്. പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകളും സിനിമയിലെ ഡയലോഗുകളും പലപ്പോഴും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു തമാശയെ കുറിച്ച് രാഷ്ട്രീയ ശരി തെറ്റുകൾ വീണ്ടും ചർച്ചയാകുകയാണ്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ ഗ്രൂപ്പ് അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ചിത്രത്തിൽ ഒരു …
Read More »ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പിണറായി വിജയൻ
തിരുവനന്തപുരം: ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛന്‍റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഉമ്മൻ ചാണ്ടിക്ക് …
Read More »തുർക്കി ഭൂചലനം; മരണ സംഖ്യ 3700 കടന്നു, 14,000ലധികം പേർക്ക് പരിക്ക്
തുർക്കി: തുർക്കി-സിറിയ അതിർത്തിയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കവിഞ്ഞു. 14,000 ത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം തുർക്കിയിൽ 2,379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇപ്പോഴും നിരവധി പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് …
Read More »