മുംബൈ: 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു. ഫൈനൽ മാർച്ച് 18ന് നടക്കും. ഇത്തവണ പ്ലേ ഓഫിൽ കാര്യമായ മാറ്റങ്ങളുണ്ട്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാൻ കഴിയും എന്നതാണ് ഈ വർഷത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് നോക്കൗട്ട് മത്സരങ്ങൾ കളിച്ച് സെമി ഫൈനലിലേക്കെത്താം. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ …
Read More »വാഹനം പാർക്ക് ചെയ്യുന്നതിനെചൊല്ലി കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് കത്തികൊണ്ട് പരിക്കേറ്റു. സംഘർഷത്തിൽ പരിക്ക് പറ്റിയ 13 വിദ്യാർത്ഥികൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. വാഹനം റോഡരികിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ വാഹനം റോഡിൽ നിർത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. അതേസമയം, പ്രദേശവാസികളിൽ ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ മർദ്ദിക്കുകയും …
Read More »തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും മഴ സാധ്യത; 6 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 …
Read More »ക്വാറി, ക്രഷര്‍ സമരം പിൻവലിച്ചു; തീരുമാനം വ്യവസായ-ഗതാഗത മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടർന്ന്
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ക്വാറി ഉടമകൾ പറഞ്ഞു. സമരത്തെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ മേഖല നിശ്ചലമായതോടെയാണ് വ്യവസായ മന്ത്രി ഇടപെട്ട് ക്വാറി ഉടമകളുമായി ചർച്ച നടത്തിയത്. ചെറുകിട ക്വാറികളിൽ ഉൾപ്പെടെ വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം …
Read More »ബ്ലഡി സ്വീറ്റ് ‘ലിയോ’; വിജയ്-ലോകേഷ് ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ പുറത്ത്
കാത്തിരിപ്പിന് വിരാമം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാഗ് ലൈൻ. അനിരുദ്ധ് സംഗീതം നൽകിയ ‘ബ്ലഡി സ്വീറ്റ്’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ടൈറ്റിൽ ടീസർ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വിജയിയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം …
Read More »രഞ്ജി ട്രോഫി 2023; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ വീഴ്ത്തി കര്‍ണാടക സെമിയില്‍
ബെംഗളൂരു: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി കർണാടക സെമിയില്‍. ഇന്നിങ്സിനും 281 റൺസിനുമാണ് കർണാടകയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 116 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത കുനാൽ ചന്ദേലയാണ് ടോപ് സ്കോറർ. കർണാടകയ്ക്ക് വേണ്ടി എം വെങ്കിടേഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ടീം 606 റൺസെടുത്തിരുന്നു. …
Read More »തിരുവനന്തപുരത്ത് ദമ്പതികളെ പൊലീസ് വഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ പൊലീസ് തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. വൺവേയിൽ വാഹനമോടിച്ചതിന് പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്ന് സമ്മതിച്ചതിന് ശേഷവും എസ്.ഐ മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഭാര്യ ഗർഭിണിയാണെന്നും മോശമായി സംസാരിക്കരുതെന്നും പറഞ്ഞപ്പോൾ ഗർഭിണിയായ യുവതി ജീൻസും പാന്‍റും ധരിച്ചാണോ നടക്കുന്നത് എന്നുൾപ്പെടെ ചോദിച്ച് അധിക്ഷേപിച്ചെന്നും നെടുമങ്ങാട് സ്വദേശി വിജിത്ത് നൽകിയ പരാതിയിൽ പറയുന്നു.
Read More »കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് നിഗമനം
കൊച്ചി: കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
Read More »തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് സൂചന
ഹൈദരാബാദ്: നിർമാണം പുരോഗമിക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം. ബി ആർ അംബേദ്കർ തെലങ്കാന സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. താമസിയാതെ കനത്ത പുക കെട്ടിടത്തെ വലയം ചെയ്തു. സെക്രട്ടേറിയറ്റിനുള്ളിൽ മരപ്പണി നടക്കുകയായിരുന്നു. ഇതിനായി മര ഉരുപ്പടികൾ ശേഖരിച്ചിരുന്നു. 12 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫെബ്രുവരി 17ന് പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് …
Read More »യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ; ജാഗ്രതയിൽ യുഎസ്
വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവെച്ചിടുന്നതുൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും ആളുകളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്ന് വെച്ചു. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്താണ് നീങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ചാര ഉപകരണത്തിന്‍റെ കണ്ടെത്തൽ. യുഎസ് …
Read More »