ഗുവാഹട്ടി: അസമിൽ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1,800 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 1,800 ലധികം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്തുടനീളം പൊലീസ് നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 4,004 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി …
Read More »ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ പുറത്താക്കി
വാഷിങ്ടൺ: തുടർച്ചയായി ഇന്ത്യാ, ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഒമറിനെ പുറത്താക്കിയത്. എന്നാൽ ഈ നടപടിയെ വൈറ്റ് ഹൗസ് വിമർശിച്ചു. 2019 ൽ ഇസ്രായേലിനെതിരായ പരാമർശത്തിൽ ഒമർ മാപ്പ് പറഞ്ഞിരുന്നു. സൊമാലിയയിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ഇൽഹാൻ ഒമർ കോൺഗ്രസിലെ ഏക ആഫ്രിക്കൻ-മുസ്ലീം വനിതയാണ്. വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട …
Read More »ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള പബ്ബിൻ്റെ അവശേഷിപ്പുകൾ; പുരാതന ഫ്രിഡ്ജും, ഓവനും കണ്ടെത്തി
ഇറാഖ്: ബി.സി. 2,700 കാലഘട്ടത്തിൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകർ. 5,000 വർഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭക്ഷണശാലയ്ക്ക് സമീപം ഭക്ഷണം തണുപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പുരാതന ഫ്രിഡ്ജും കണ്ടെത്തി. കൂടാതെ ഒരു ഓവൻ, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ബെഞ്ചുകൾ, പുരാതന ഭക്ഷണാവശിഷ്ടങ്ങൾ, 5,000 വർഷം പഴക്കമുള്ള മുറി എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്കുപടിഞ്ഞാറായി ഉറൂക്ക് നഗരത്തിന്‍റെ കിഴക്ക് …
Read More »കാത്തിരിപ്പ് ഫലം കണ്ടു; അഖിലിനെ തേടി അരുമപക്ഷി അബു തിരിച്ചെത്തി
കളമശ്ശേരി : ഓമനിച്ച് വളർത്തിയ പക്ഷിയെ നഷ്ടപ്പെട്ടതിന്റെ വിഷമം അഖിലിനും, വീട്ടുകാർക്കും, സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ഒരു പകലും, രാത്രിയും അവർ അനുഭവിച്ച സങ്കടം അവസാനിപ്പിച്ചുകൊണ്ട് ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപെട്ട അബു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന അരുമ തിരികെയെത്തി. പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ ഓമനപക്ഷിക്ക് മൂന്ന് വയസ്സ് പ്രായമുണ്ട്. കുടുംബത്തിലെ ഒരു അംഗത്തെപോലെ ആയിരുന്നു അബു. ചൊവ്വാഴ്ച രാവിലെ കൂട് തുറന്നപ്പോൾ അബദ്ധത്തിൽ പുറത്തിറങ്ങി …
Read More »വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ ബജറ്റിൽ പുതിയ നിർദേശവുമായി മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെ പ്രതിരോധിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തിൽ പുതിയ നിർദ്ദേശം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനകം നടത്തിയ ചർച്ചകളെക്കുറിച്ചും ബജറ്റിൽ വിശദീകരിച്ചു. പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്ക …
Read More »കാലിഫോർണിയയിൽ നിന്നും മെറ്റയുടെ അലർട്ട്, ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷിച്ച് യുപി പൊലീസ്
ഗാസിയാബാദ്: ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഉത്തർപ്രദേശ് പൊലീസ്. പൊലീസിന് വിവരം നല്കിയത് ഫേസ്‍ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃ കമ്പനിയായ മെറ്റയുടെ ആസ്ഥാനത്ത് നിന്ന്. ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ഉടൻ അറിയിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ യുപി പോലീസ് മെറ്റയോട് പറഞ്ഞിരുന്നു. കനൗജ് സ്വദേശിയായ അഭയ് ശുക്ല (23) ആണ് ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് …
Read More »കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; അപകട കാരണം കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ
കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിച്ച സംഭവത്തിൽ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായും ഇതാണ് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ കൂടുതൽ വേഗത്തിൽ പടരാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ജെസിബി ഡ്രൈവറായിരുന്ന പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാറിന്‍റെ ഡ്രൈവർ സീറ്റിനടിയിൽ വച്ചിരുന്നു. കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിയില്ലെങ്കിലും തീ പടരാൻ കാരണമായത് ഇതാണ്. എയർ …
Read More »ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്; നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഏകപക്ഷീയമായി 2,700 കോടി രൂപയായി കുറച്ചു. വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്. പെട്രോളിനും മദ്യത്തിനുമാണ് ആകെ നികുതി കൂട്ടാൻ പറ്റുന്നത്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ …
Read More »സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇരുപതിൽ നിന്ന് അദാനി പുറത്ത്, ഇതുവരെ നഷ്ടം 9.6 ലക്ഷം കോടി രൂപ
ഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. ഹിൻഡൻബർഗ് വിവാദത്തെ തുടർന്നുണ്ടായ തകർച്ചയിൽ നിന്നാണ് അദാനിക്ക് വൻ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം എഫ്പിഒ പിൻവലിച്ചതോടെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇതുവരെ അദാനിയുടെ മൂല്യത്തകർച്ച 10 ലക്ഷം കോടി രൂപയോട് അടുക്കുകയാണ്. ഇതുവരെ 9.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. (117 ബില്യൺ ഡോളർ). …
Read More »അബുദാബിയിൽ ഒറ്റ യാത്രയിൽ മൂന്ന് ഗതാഗത നിയമ ലംഘനം; വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി: അശ്രദ്ധമായി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാൾ കാർ ഓടിച്ചതെന്നും ഇത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്നും ഇത് കനത്ത പിഴയ്ക്ക് കാരണമാകുമെന്നും പൊലീസ് പറഞ്ഞു. റോഡുകളിലെ പോലീസ് ക്യാമറകളിൽ പതിഞ്ഞ കാർ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി മാറി പോകുന്നതായി കണ്ടെത്തി. സഞ്ചരിച്ചിരുന്ന ഹൈവേയിൽ വലിയ തിരക്കില്ലെങ്കിലും ഡ്രൈവർ തന്‍റെ പാതയിൽ നിൽക്കാൻ വിസമ്മതിക്കുകയും മറ്റ് വാഹനങ്ങളെ ടെയിൽ ഗേറ്റ് …
Read More »