Breaking News

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള പബ്ബിൻ്റെ അവശേഷിപ്പുകൾ; പുരാതന ഫ്രിഡ്ജും, ഓവനും കണ്ടെത്തി

ഇറാഖ്: ബി.സി. 2,700 കാലഘട്ടത്തിൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകർ. 5,000 വർഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭക്ഷണശാലയ്ക്ക് സമീപം ഭക്ഷണം തണുപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പുരാതന ഫ്രിഡ്ജും കണ്ടെത്തി. കൂടാതെ ഒരു ഓവൻ, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ബെഞ്ചുകൾ, പുരാതന ഭക്ഷണാവശിഷ്ടങ്ങൾ, 5,000 വർഷം പഴക്കമുള്ള മുറി എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്കുപടിഞ്ഞാറായി ഉറൂക്ക് നഗരത്തിന്‍റെ കിഴക്ക് ഭാഗത്തായാണ് പുരാതന ഇറാഖി നഗരമായ ലഗാഷ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നാണ് ഏറ്റവും പഴക്കം ചെന്ന ഈ വസ്തുക്കൾ കണ്ടെത്തിയത്. ലഗാഷിന്‍റെ ഉപരിതലത്തിൽ നിന്ന് 19 ഇഞ്ച് താഴെയാണ് ഈ കണ്ടെത്തൽ. ഒരു ഓപ്പൺ എയർ ഡൈനിംഗ് ഏരിയയാണ് കണ്ടെത്തിയ പബ്.

ഒരു പുരാതന നഗര സമ്പ്രദായം നിലനിന്നിരുന്ന സ്ഥലമായിരുന്നു ലഗാഷ്. അൽ ഹിബ എന്നാണ് ഈ സ്ഥലത്തിന്റെ പുതിയ പേര്. പുരാതന നിയർ ഈസ്റ്റിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെ നിന്നുള്ള കണ്ടെത്തൽ 5000 വർഷങ്ങൾക്ക് മുമ്പുള്ള മനുഷ്യന്‍റെ ജീവിതത്തിലേക്ക് വഴി തുറക്കുന്നതാണ്. കണ്ടെത്തിയവയിൽ വ്യാവസായിക വലുപ്പത്തിലുള്ള അടുപ്പ്, ഭക്ഷണം തണുപ്പിക്കുന്നതിനുള്ള പുരാതന ഫ്രിഡ്ജ്, ഡസൻ കണക്കിന് കോണാകൃതിയിലുള്ള പാത്രങ്ങൾ, മത്സ്യ അവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. വിശാലമായ മുറ്റം ഒരു ഔട്ട്ഡോർ ഡൈനിംഗ് ഏരിയയാണെന്ന് കരുതുന്നതായും ഗവേഷകർ വ്യക്തമാക്കുന്നു.  

About News Desk

Check Also

നഗരത്തിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ടാങ്ക് വ്യൂഹം. ആശുപത്രിയുടെ നിലവറയിൽ ഹമാസ് കേന്ദ്രമെന്ന് ആരോപണം….

ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട …