Breaking News

100 വയസുകാരൻ വൈകിട്ട് വരെ കാത്തിരുന്നിട്ടും ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ചു; സംഭവം ഇടുക്കി മെഡിക്കല്‍ കോളേജില്‍..

രാവിലെ മുതല്‍ വൈകിട്ട് വരെ ഭക്ഷണം പോലും കഴിക്കാതെ വീല്‍ചെയറില്‍ കാത്തിരുന്ന 100 വയസുകാരനെ ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ച്‌ ഇടുക്കി മെഡിക്കല്‍ കോളേജ് അധികൃതര്‍. പഴയരിക്കണ്ടം വെളിയംകുന്നത്ത് നീലാണ്ടന്‍ ദാമോദരനോടാണ് ആശുപത്രി അധികൃതരുടെ ക്രൂരത. ശസ്ത്രക്രിയയ്ക്കായി ഇന്നലെ രാവിലെ ഒമ്ബത് മുതല്‍ ഓപ്പറേഷന്‍ തീയറ്ററിന് വെളിയില്‍ വീല്‍ചെയറില്‍ ഇരുത്തുകയായിരുന്നു.

എന്നാല്‍ വൈകിട്ട് നാല് കഴിഞ്ഞപ്പോഴാണ് ഇന്ന് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. രാവിലെ മുതല്‍ ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രവും ധരിച്ച്‌ കാത്തിരിക്കുകയായിരുന്നു ഈ വൃദ്ധന്‍. ഏറെനേരം ഭക്ഷണം പോലും കഴിക്കാതിരുന്നതോടെ ഇദ്ദേഹം ഏറെ അവശനായി. രോഗിയുടെ ബന്ധുക്കള്‍ പരാതി പറഞ്ഞപ്പോള്‍ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യാമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ ഇതിന് തയ്യാറാകാതെ സ്വകാര്യ ആശുപത്രിയിലേക്ക് വൃദ്ധനെ കൊണ്ടുപോകുയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …