Breaking News

കോടതിയില്‍ ക്ലര്‍ക്ക് നിയമനം…

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) കോടതിയില്‍ ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല.

അപേക്ഷകര്‍ അതത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.

ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ സബോഡിനേറ്റ് ജൂഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ജനനതിയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി അയയ്ക്കണം.

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.

നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ 2022 മാര്‍ച്ച്‌ 31 വരെയോ കോടതി സ്ഥരിമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്പഷ്ടീകരണം ലഭിക്കുന്നതുവരെയോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.

അപേക്ഷകള്‍ 17ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. യോഗ്യരായ അപേക്ഷകരെ ഇന്റര്‍വ്യൂ തിയതി നേരിട്ട് അറിയിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോഴിക്കോട്-673032.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www. kelsa.nic.in ല്‍ ലഭ്യമാണ്.

കേരള സര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസോസിയേറ്റ്

കേരളസര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്തുളള അന്തര്‍ സര്‍വകലാശാല മലയാളഭാഷ കേന്ദ്രത്തില്‍ (കഡഇങഘ) കരാറടിസ്ഥാനത്തില്‍ നിലവിലുളള റിസര്‍ച്ച്‌ അസോസിയേറ്റിന്റെ ഒരൊഴിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് www. keralauniversity. ac.in സന്ദര്‍ശിക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …