Breaking News

കൈക്കൂലി കേസ്‌; അഡ്വ. സൈബി ജോസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. എസ്.പി.കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. ഹാജരാകാൻ സൈബി ജോസിന് ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫീസിലാണ് ഇന്നലെ പരിശോധന നടത്തിയത്. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

കൈക്കൂലി കേസിൽ സൈബി ജോസിനെതിരെ ഒരു കൂട്ടം അഭിഭാഷകർ കേന്ദ്ര നിയമ മന്ത്രാലയത്തിനും പരാതി നൽകി.

എന്നാൽ ജഡ്ജിമാരുടെ പേരിലല്ല പണം വാങ്ങിയതെന്നും ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും സൈബി പറഞ്ഞു. വീടിനു സമീപം താമസിക്കുന്നയാളാണ് ആരോപണങ്ങൾക്ക് പിന്നിൽ. വ്യക്തിവൈരാഗ്യം മാത്രമാണ് ആരോപണങ്ങൾക്ക് കാരണം. തന്നെ കൊല്ലാൻ ആഗ്രഹിക്കുന്ന ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും സൈബി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …