Breaking News

News Desk

21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പ്; സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി

പത്തനംതിട്ട: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സി.പി.ഐ നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻ കുമാർ ലൈസൻസിയായുള്ള റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻ കടയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കേസെടുത്തു.

Read More »

കണ്ണൂരിൽ കോടതി ജീവനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; പരിക്ക് ഗുരുതരം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

Read More »

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ് എംപിമാർ; കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാർ മന്ത്രിക്ക് നിവേദനവും നൽകി. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്. എയിംസിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. …

Read More »

കൂടുതൽ മേഖലകളിൽ സഹകരണം; ഒമാൻ -കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര …

Read More »

വിഷയം അതീവ പ്രാധാന്യമുള്ളത്; സ്വവർഗവിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം 18ന് കേസിന്റെ വാദം കേൾക്കും. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അധിക സത്യവാങ്മൂലമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം …

Read More »

103ആം വയസിലും മുടങ്ങാതെ ജിമ്മിൽ പോകുന്നു; അമ്പരപ്പിച്ച് മുത്തശ്ശി

കാലിഫോർണിയ: ബോഡി ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്ന ആളുകളുടെ എണ്ണം ഇന്ന് വർധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ജിമ്മിൽ പോകുന്നതും, ഡയറ്റ് ചെയ്യുന്നതുമൊക്കെ നാളേക്കായി മാറ്റിവെക്കുന്ന നിരവധി പേരുണ്ട്. അത്തരം ആളുകൾക്ക്, ഈ മുത്തശ്ശി ഒരു വലിയ പ്രചോദനമായിരിക്കും. കാരണം, 103 വയസുണ്ടെങ്കിലും മുത്തശ്ശി പതിവായി ജിമ്മിൽ പോകുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള തെരേസ മൂർ എന്ന മുത്തശ്ശിയാണ് ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പതിവായി ജിമ്മിൽ പോകുകയും …

Read More »

കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ സംഘർഷം; മേയറെ തടയാൻ ശ്രമം

കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മേയർക്കെതിരെ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ പ്രതിഷേധം അക്രമാസക്തമായി. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ യോഗത്തിനെത്തിയത്. മേയറെ തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പ്രതിപക്ഷ കൗൺസിലർമാർ മേയറെ ഉപരോധിച്ചു. അതേസമയം മേയറെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ ഗേറ്റിന് പുറത്ത് നിന്നിരുന്നു. നഗരസഭാ ഓഫീസിന്‍റെ ഷട്ടർ താഴ്ത്താൻ യു.ഡി.എഫ് …

Read More »

പഞ്ചാബിൽ ആംആദ്മി എംഎൽഎയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു

ചണ്ഡിഗഡ്: പഞ്ചാബിൽ ആംആദ്മി എം.എൽ.എയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. എഎപി എം.എൽ.എ ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും ഈ മാസം അവസാനം വിവാഹിതരാകും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ അനന്ത്പുർ സാഹിബ് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഹർജോത് സിങ്. നിലവിൽ ഭഗവന്ത് മാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. അനന്ത്പുർ സാഹിബിലെ ഗംഭിർപുർ ഗ്രാമത്തിൽ നിന്നുള്ള 32 കാരനായ …

Read More »

സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …

Read More »

സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …

Read More »