നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലമാണ് പുനർനിയമന ഉത്തരവിറക്കിയത് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ കാണുകയും കണ്ണൂർ തൻറെ നാടാണെന്ന് പറയുകയും ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴിക്കുന്നത് ശരിയല്ല. അവരെ മുഖ്യമന്ത്രി ഉപകരണം ആക്കുകയായിരുന്നു. തനിക്ക് കത്തെഴുതാൻ മന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തി. പുതിയ വിസിയെ നിയമിക്കാനുള്ള നടപടി ആരംഭിച്ചപ്പോൾ ആദ്യം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. നടപടി പുരോഗമിക്കുകയാണെന്നും താങ്കളുടെ അഭിപ്രായം പരിഗണിക്കാം എന്നും മറുപടി …
Read More »അന്വേഷണം തന്നെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നു: കുട്ടിയുടെ പിതാവ്…
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിന്‍റെ അന്വേഷണത്തിൽ ആദ്യഘട്ടങ്ങളിൽ തന്നെ ഒഴിവാക്കിയെങ്കിലും തുടർന്ന് തന്നെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. അതിനുശേഷം അത് താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലേക്ക് മാറി. പോലീസ് അന്വേഷിക്കട്ടെ. അവർക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ. എൻറെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പിതാവിൻറെയും മാതാവിൻറെയും പെൻഷൻ അക്കൗണ്ടും പോലീസിന് നൽകിയിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ എന്താവശ്യമുണ്ടെങ്കിലും അതെല്ലാം നൽകാൻ ഞാൻ തയ്യാറാണ്. ബന്ധപ്പെട്ട ഒ …
Read More »സഹോദരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജീവപര്യന്തവും പിഴയും.
സഹോദരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം കടയ്ക്കൽ കണ്ണങ്കോട് ശ്യാമള സദനത്തിൽ അച്ചു എം നായരെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ സഹോദരൻ മിഥുനിനെ കൊല്ലം അഡീഷണൽ സെഷൻ ജഡ്ജി ജീവവര്യന്തം ശിക്ഷ വിധിച്ചു .പിഴയായി അടയ്ക്കുന്ന തുക കൊല്ലപ്പെട്ട യുവതിയുടെ 12 വയസ്സുള്ള മകനുകൊടുക്കണം. കേസിന് ആസ്പദമായ സംഭവം: കടയ്ക്കൽ കോടതിയിൽ അഭിഭാഷകയായിരുന്ന …
Read More »ഐസിയു പീഡനം- അതിജീവതയെ പിന്തുണച്ച നേഴ്സിനെ സ്ഥലം മാറ്റി!
കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് ഒപ്പം നിന്നു മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർക്ക് സ്ഥലംമാറ്റം. പി വി അനിതയെ ഇടുക്കി ഗവൺമെൻറ് മെഡിക്കൽ കോളജിലേക്കാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ തോമസ് മാത്യു സ്ഥലം മാറ്റിയത്. 28ന് തയ്യാറാക്കിയ ഉത്തരവ് കഴിഞ്ഞദിവസമാണ് മെഡിക്കൽ എത്തിയത്. ഉടൻ വിടുതൽ ചെയ്തു പ്രിൻസിപ്പൽ ഡോക്ടർ എൻ അശോകൻ ഉത്തരവിടുകയായിരുന്നു.
Read More »നടി സുബ്ബലക്ഷ്മി അന്തരിച്ചു…
നടിയും നർത്തകിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അമ്മാൾ അന്തരിച്ചു. അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് കഴിഞ്ഞ രാത്രിയിലായിരുന്നു അന്ത്യം. മകളും നർത്തകിയും നടിയുമായ താരാ കല്യാണി നൊപ്പമായിരുന്നു താമസം. മുത്തശ്ശി വേഷങ്ങളിലൂടെയാണ് ഏറെയും സുബ്ബലക്ഷ്മി തിളങ്ങിയത് .കല്യാണരാമൻ, നന്ദനം ,ഗ്രാമഫോൺ, സിഐഡി മൂസ ,സീത കല്യാണം ,കഥയിലെ രാജകുമാരൻ ,തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് പരേതനായ കല്യാണ കൃഷ്ണൻ.
Read More »വി സി നിയമനനടപടി സുപ്രീംകോടതി റദ്ദാക്കി…
കണ്ണൂർ വിസി പുറത്തേക്ക്. മന്ത്രി നടത്തിയത് നിയമവിരുദ്ധ ഇടപെടൽ. ചാൻസിലർ വെറും നമ്പർ സ്റ്റാമ്പ് ആകരുതെന്നും കോടതി. ഡോക്ടർ ഗോപിനാഥന് പുനർ നിയമന യോഗ്യത ഇല്ലെന്ന് വാദം തള്ളി. എല്ലാം മുഖ്യമന്ത്രിയുടെ സമ്മർദ്ദ മൂലം: ഗവർണർ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കി. സീനിയർ പ്രൊഫസർക്ക് ചുമതല നൽകും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോക്ടർ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസിലറുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. വിസി നിയമനത്തിൽ …
Read More »കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി…
ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണന്നും വിവരം ലഭിച്ചിട്ടുണ്ട്. നഴ്സുമാരുടെ റിക്രൂട്ട്മെൻറും , നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ആണോ കുട്ടിയെ തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിശദീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. അവിടെ ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽ പെട്ട ചിലരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ …
Read More »കുട്ടിയെ തട്ടിക്കൊണ്ടു പോകൽ സംഭവം; വ്യാജ നമ്പർ പ്ലേറ്റ് നിർമ്മാണത്തിൽ ഒരാൾ കസ്റ്റഡിയിൽ…
ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചിലരെ കസ്റ്റഡിയിൽ എടുത്തതായി സൂചന ലഭിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള നിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയെന്ന് സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാൾക്ക് വാഹനം വാടകയ്ക്ക് കൊടുക്കുന്ന പതിവുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചെങ്കിലും വെള്ള കാറും കുട്ടിയുമായി കൊല്ലം നഗരത്തിലെത്തി എന്നു പറയുന്ന …
Read More »കുട്ടിയെ തട്ടിക്കൊണ്ടു പോകൽ? കുട്ടിയുടെ ചിത്രങ്ങളോ പേരോ വിലാസമോ പ്രസിദ്ധീകരിക്കരുത് – ചൈൽഡ് വെൽഫയർ കമ്മിറ്റി.
ഓയൂരിൽ നിന്നും ഗൂഢസംഘം തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പേരോ മേൽവിലാസമോ തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശിക്കുന്ന.
Read More »മകൻ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി .!മകൻ അറസ്റ്റിൽ .
കിടപ്പുരോഗിയായ പിതാവിനെയാണ് മകൻ തീകൊളുത്തി കൊല്ലപ്പെടുത്തിയത്. കൊലപാതകം പണം ആവശ്യപ്പെട്ടു മകൻ അച്ഛനുമായി തർക്കത്തിൽ ആയതിനെ തുടർന്നു. സാമ്പത്തിക തർക്കത്തെ തുടർന്നു കിടപ്പു രോഗിയായ പിതാവിനെ ഭാര്യയുടെ കൺമുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പരവൂർ കോട്ടപ്പുറം തെക്കേ കല്ലുംപുറം വീട്ടിൽ 85 വയസ്സുള്ള പി ശ്രീനിവാസനാണ് മരിച്ചത്. സംഭവത്തിൽ ശ്രീനിവാസന്റെ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേ കല്ലുംപുറം വീട്ടിൽ ഓട്ടോ ഡ്രൈവറായ എസ് അനിൽകുമാർ …
Read More »