ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സെൽഫിയെടുത്ത് ഫേസ്ബുക്കിൽ ഇടാനായിരുന്നു ശ്രമം .കുട്ടിയെ ഏ ആർ ക്യാമ്പിലേക്ക് മാറ്റിയത് ഗുരുതര വീഴ്ചയാണെന്ന് ആരോപണം. തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രമം മൈതാനത്തുനിന്ന് കിട്ടിയശേഷം ഉടൻ ഏ ആർ ക്യാമ്പിലേക്കു മാറ്റിയത് പോലീസിന്റെ ഗുരുതരം വീഴ്ചയെന്ന് ആരോപണം ഉണ്ടായിരിക്കുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യ പരിശോധന നടത്തുകയും കൗൺസിലിൽ നൽകുകയും ആണ് ആദ്യമായി വേണ്ടിയിരുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാതെയാണ് …
Read More »LDC: പി.എസ്.സി.വിജ്ഞാപനം ഇന്ന്…
ജനുവരി 31 വരെ അപേക്ഷിക്കാം. ഇനി ഒരു പരീക്ഷ മാത്രം. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിലെ ക്ലാർക്ക് (LDC) തസ്തികയിലേക്കുള്ള വിജ്ഞാപനം PSC ഇന്ന് പ്രസിദ്ധീകരിക്കും.2024 ജനുവരി 3 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയമുണ്ട്. പരീക്ഷാ തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും. അടുത്ത വർഷം മധ്യത്തോടെ പരീക്ഷ നടക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.SSLC യോഗ്യതയാണങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷ …
Read More »അവ്യക്തത മാത്രം ബാക്കി: അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇത്രയും ദിവസം കഴിഞ്ഞിട്ടും അവ്യക്തസൂചനകൾ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണം തുടരുന്നു. പ്രതികളുടെ കാർ ,തങ്ങിയ വീട്, ഫോൺ നമ്പർ ഒന്നും തന്നെ ഇതുവരെയും കണ്ടെത്താനായില്ല. പതിനായിരക്കണക്കിന് ഫോൺ കോളുകൾ ആണ് പരിശോധിച്ചത്. ഈ കോളുകളിൽ സംശയമായി ഒന്നും തന്നെ കണ്ടെത്താനും ആയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം കഴിഞ്ഞ ആറുമാസത്തെ വിവരങ്ങളാണ് പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. മൊബൈൽ ടവർ പരിധിയിൽ വരുന്ന 10000 കണക്കിന് കോളുകളാണ് പരിശോധിച്ചിരിക്കുന്നത്. …
Read More »വിമാനത്തിൽ കുടുംബ കലഹം -ഭർത്താവിനെ ഡൽഹിയിൽ ഇറക്കി.
ദമ്പതികളുടെ കലഹംമൂലം വിമാനം വിമാനത്താവളത്തിൽ ഇറക്കി. കലഹം മൂർച്ഛിച്ചതിനെ തുടർന്നു ബാങ്കോക്ക് വിമാനം അടിയന്തര സാഹചര്യത്തിൽ ന്യൂഡൽഹി വിമാനത്താവളത്തിൽഇറക്കേണ്ടി വന്നു. തായ്‌ലൻഡ് കാരിയായ ഭാര്യയും ,ജർമ്മൻ കാരനായ ഭർത്താവും തമ്മിലുണ്ടായ കുടുംബ കലഹം രൂക്ഷമായതോടെ ഭാര്യ പൈലറ്റിന്റെ സഹായം തേടുകയായിരുന്നു. പാകിസ്ഥാനിൽ വിമാനമിറക്കാൻ അനുമതി തേടിയെങ്കിലും അത് ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഡൽഹിയിൽ ഇറക്കിയത്.സുരക്ഷ ഔദ്യോഗസ്ഥർ ഭർത്താവിനെ വിമാനത്തിൽ നിന്ന് ഇറക്കി. തുടർന്ന് ഇയാൾ ക്ഷമാപണം നടത്തുകയുണ്ടായി.
Read More »ചണ്ണപ്പേട്ട മറ്റൊരു ബ്രഹ്മപുരം ആക്കാൻ സമ്മതിക്കില്ല- പ്രദേശവാസികൾ.
ചെണ്ണപ്പേട്ടയിൽ മാലിന്യ സംസ്കരണശാല സ്ഥാപിക്കാൻ ഗൂഢനീക്കം. എതിർപ്പുമായി പ്രദേശവാസികൾ. ചെണ്ണപ്പേട്ട പ്രദേശത്ത് റബ്ബർ എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി വൻകിട മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാരിൻറെ രഹസ്യനീക്കം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് ചണ്ണപ്പേട്ടയിലെ പ്രദേശവാസികൾ അതീവ ജാഗ്രതയിലാണ്.ചെണ്ണപ്പെട്ട മറ്റൊരു ബ്രഹ്മപുരം ആക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികൾ. കൂപ്പ് – കോടാനൂർ ഭാഗത്തെ എസ്റ്റേറ്റ് ആണ് വിലകൊടുത്ത് ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.ചടയമംഗലം നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഇവിടം. ഏരൂർ പഞ്ചായത്തിലെ പത്തടി വൈദ്യഗിരി …
Read More »നവ കേരള സദസ്സിന്‍റെ ആലോചന യോഗത്തിൽ പങ്കെടുക്കാത്ത ഹരിത കർമ്മ സേനാ അംഗത്തെ ഒഴിവാക്കി.
കുളക്കട പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നവകേരള സദസ്സിന്റെ ആലോചന യോഗത്തിൽ പങ്കെടുക്കാത്ത ഹരിത കർമ്മ സേനാംഗത്തെ ഒഴിവാക്കിയതിലും തൊഴിലുറപ്പ്, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നീ ജോലികളിൽ ഏർപ്പെടുന്നവരെയും നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി നിർബന്ധപൂർവ്വം രംഗത്തിറക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കുളക്കട, മാവടി, കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുളക്കട പഞ്ചായത്ത് പടിക്കൽ പ്രതിഷേധിക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. മാറ്റിനിർത്തിയ ഹരിത കർമ്മ സേനാംഗത്തെ ഉടൻ തിരിച്ചെടുക്കാമെന്നും തൊഴിലുറപ്പ് ,കുടുംബശ്രീ …
Read More »ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നു.
ഗാസ ബന്ദികളെ മോചിപ്പിക്കുന്ന കരാർ സമീപിച്ചതായി താൻ വിശ്വസിക്കുന്നുവെന്ന് ബിഡൻ. വെടിനിർത്തലിന് പകരമായി ഗാസയിൽ ഹമാസ് തടവിലാക്കിയ യുദ്ധ തടവുകാരെ മോചിപ്പിക്കാൻ ഉള്ള കരാർ സമീപിച്ചതായി യുഎസ് പ്രസിഡൻറ് ശ്രീ ജോ ബൈഡൻ വിശ്വസിക്കുന്നു. വെടിനിർത്തലിനു പകരമായി ഗാസയിൽ ഹമാസ് തടവിലാക്കിയവരിൽ ചിലരെ മോചിപ്പിക്കാൻ ഉള്ള കരാർ അവസാനിച്ചതായി യുഎസ് പ്രസിഡൻറ് ജോബൈഡൻ തിങ്കളാഴ്ച പറഞ്ഞതായി റോയ്റ്റേഴ്സ് റിപ്പോർട്ട്ചെയ്തു. ഇതിനു പകരമായി 50 ബന്ധികളെ കൈമാറാൻ ഖത്തറിന്റെ ഖത്തറിന്റെ മധ്യസ്ഥർ …
Read More »നവകേരള സദസ്സ് ശനി, ഞായർ ദിവസങ്ങൾ പ്രവർത്തി ദിവസങ്ങൾ ആക്കിയത് അംഗീകരിക്കില്ല.
നവ കേരള സദസ്സിൻ്റെ പേരിൽ കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തി ദിവസങ്ങൾ ആക്കിയ ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃ,,തരുടെയും നടപടികൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ. പ്രകൃതിദുരന്തങ്ങൾ, തെരഞ്ഞെടുപ്പ് പോലെയുള്ള അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഇങ്ങനെ ചെയ്യാറുള്ളത്. മുഖ്യമന്ത്രി നവകേരള സദസ്സിന്റെ പേരിൽ നടത്തുന്ന സന്ദർശനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. പ്രചാരണ മാമാങ്കത്തിന് ജീവനക്കാരെ നിർബന്ധപൂർവ്വം …
Read More »രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിൽ ഒന്നിന്റെ തുരങ്കവാതിൽപ്പടിയിൽ; ഇമ വെട്ടാതെ,ശ്വാസം മടക്കി ഉത്തരകാശി !
ഉത്തരകാശി സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ “ഓപ്പറേഷൻ സുരംഗ് “എന്ന് പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാത വികസന കോർപ്പറേഷൻ എന്നിവയിലെ 200 ഓളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. എന്നാൽ അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇത് വീണ്ടും നീളാൻ സാധ്യതയുണ്ട്. പുറത്തെത്തിച്ചാൽ ഉടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹിയിലെ എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവ …
Read More »ആഡംബര ബസ് മഞ്ചേശ്വരത്ത് ഇന്ന് എത്തും; നവകേരള സദസ്സ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും അടങ്ങുന്ന സംഘം ആഡംബര ബസ്സിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവ കേരള സദസ്സിന് തുടക്കം കുറിക്കുകയാണ് ഇന്ന്. വൈകിട്ട് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കും മറ്റുള്ള മന്ത്രിമാർക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ആഡംബര ബസ് …
Read More »