Breaking News

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് : മരണം 1,355 ; ഇന്നലെ മാത്രം മരിച്ചത് 242 പേര്‍; ഒറ്റദിവസംകൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…..

കൊറോണ വൈറസ് ഭീതി ഒഴിയുന്നില്ല. ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1355 ആയതായാണ് റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍‌ വ്യാപിച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 242 പേരാണെന്നാണ് റിപ്പോര്‍ട്ട്.

രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

44,653 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍ തുടരുകയാണ്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കൊറോണ സ്ഥിരീകരിച്ചത് ജപ്പാന്റെ തീരത്ത് നങ്കൂരമിട്ട ഒരു ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസിലാണ്.

കൊറോണ ഭീതിയില്‍ ജപ്പാന്റെ തീരത്ത് നങ്കൂരമിട്ട ഒരു ആഢംബരക്കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. 174 പേര്‍ക്കാണ് ഇതോടെ ഈ കപ്പലില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …