Breaking News

നവകേരള സദസ്സ് ശനി, ഞായർ ദിവസങ്ങൾ പ്രവർത്തി ദിവസങ്ങൾ ആക്കിയത് അംഗീകരിക്കില്ല.

നവ കേരള സദസ്സിൻ്റെ പേരിൽ കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തി ദിവസങ്ങൾ ആക്കിയ ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃ,,തരുടെയും നടപടികൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ.

പ്രകൃതിദുരന്തങ്ങൾ, തെരഞ്ഞെടുപ്പ് പോലെയുള്ള അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഇങ്ങനെ ചെയ്യാറുള്ളത്. മുഖ്യമന്ത്രി നവകേരള സദസ്സിന്റെ പേരിൽ നടത്തുന്ന സന്ദർശനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. പ്രചാരണ മാമാങ്കത്തിന് ജീവനക്കാരെ നിർബന്ധപൂർവ്വം നിയോഗിക്കുന്നത് പരിഹാസ്യം ആണെന്നും ഫെറ്റോ ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …