Breaking News

രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിൽ ഒന്നിന്റെ തുരങ്കവാതിൽപ്പടിയിൽ; ഇമ വെട്ടാതെ,ശ്വാസം മടക്കി ഉത്തരകാശി !

ഉത്തരകാശി സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ “ഓപ്പറേഷൻ സുരംഗ് “എന്ന് പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാത വികസന കോർപ്പറേഷൻ എന്നിവയിലെ 200 ഓളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. എന്നാൽ അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇത് വീണ്ടും നീളാൻ സാധ്യതയുണ്ട്.

പുറത്തെത്തിച്ചാൽ ഉടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹിയിലെ എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവ സജ്ജമായി കാത്തുനിൽക്കുകയാണ്. ഏതാണ്ട് 60 മീറ്റർ നീളത്തിലാണ് തുരങ്കത്തിൽ അവശിഷ്ടങ്ങൾ ഉള്ളത്. അതിനപ്പുറത്താണ് തൊഴിലാളികൾ. ആറു മീറ്റർ നീളവും 90 സെന്റീമീറ്റർ വ്യാസവും ഉള്ള കുഴൽ ഡ്രില്ലിംഗ് മെഷീനോട് ഘടിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ തുറന്നു കയറുന്ന മെഷീൻ ഒപ്പം കുഴലും മുന്നോട്ടു നീക്കുന്നു.

ദുരന്തത്തിന് പുറത്ത് പൈപ്പിനുള്ളിൽ ഭക്ഷണപ്പൊതികൾ വച്ചശേഷം ശക്തമായ മർദ്ദത്തിൽ അകത്തേക്ക് തള്ളി അപ്പുറത്ത് എത്തിക്കുന്നു. വാക്കി ടോക്കികൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ കുഴലിന്റെ മുന്നിൽ കമിഴ്ന്നു കിടന്നു ഉച്ചത്തിൽ സംസാരിച്ചാണ് തൊഴിലാളികളുമായി ആശയവിനിമയും നടത്തുന്നത്. കുഴലിലേക്ക് ചെവി ചേർത്തു കിടന്നാൽ പരസ്പരം കേൾക്കാം.

” ഞങ്ങൾ സുരക്ഷിതരാണ്, വിശപ്പും ദാഹവും ഇല്ല. എങ്ങനെയെങ്കിലും പുറത്തെത്തിക്കുക. ക്ഷമയോടെ കാത്തിരിക്കുകയാണ്. ( തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളി കുഴലിലൂടെ പറഞ്ഞ വാക്കുകളാണിത് )

“തുരങ്കം തകർന്നുവീഴുന്ന സൂചനകൾ കണ്ടു. പുറത്തേക്ക് ധൃതിയിൽ ഇറങ്ങുമ്പോഴാണ് തൊഴിലാളികൾ കുടുങ്ങിയത്. നിലവിൽ എല്ലാവരും സുരക്ഷിതരാണ്. അവശിഷ്ടങ്ങൾ തുരന്നു നീക്കുന്ന യന്ത്രം നിലത്തുറപ്പിക്കുന്നതിൽപ്രശ്നങ്ങൾ നേരിട്ടതുകൊണ്ട് ഇന്നലെ ദൗത്യം അല്പം വൈകി. (ദുരന്ത നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരനും രക്ഷാദൗത്യത്തിൽ സജീവ സജീവ പങ്കാളിയുമായ പത്തനംതിട്ട സ്വദേശി ടി വി പുഷ്പാംഗദൻ)

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …