ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ ഇന്ത്യ. ‘ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കും. യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച നടത്താനുള്ള ഇന്ത്യയുടെ നീക്കം. ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും യോഗത്തിൽ ഈ …
Read More »ആനകളെ പരിപാലിക്കാൻ സ്വകാര്യ വ്യക്തികളെയോ മതസ്ഥാപനങ്ങളെയോ അനുവദിക്കില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ ഇനി ആനകളെ പരിപാലിക്കാനോ, കൈവശം വെക്കാനോ സ്വകാര്യ വ്യക്തികളെയോ മതസ്ഥാപനങ്ങളെയോ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളേയും അടിയന്തരമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്ഷേത്രങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും കീഴിലുള്ള എല്ലാ ആനകളെയും സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് …
Read More »ബിബിസി വിഷയം ഉന്നയിച്ച് ബ്രിട്ടൺ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഇന്ത്യ
ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡിന്‍റെ വിഷയം ഉന്നയിച്ചത്. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ജയശങ്കർ ഇതിന് മറുപടി നൽകി. ബിബിസി …
Read More »പ്രണയാഭ്യർഥന നിരസിച്ചു; പ്ലസ്ടു വിദ്യാർത്ഥിനിക്ക് യുവാവിന്റെ മർദ്ദനം
നെയ്യാറ്റിൻകര: പ്രണയാഭ്യർഥന നിരസിച്ചതിന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് റോണി എന്നയാളെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് പെൺകുട്ടിയെ പരസ്യമായി മർദ്ദിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടിക്കും മർദ്ദനമേറ്റിരുന്നു. …
Read More »തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് എം എം മണി; നിയമസഭയിൽ വാക്പോര്
തിരുവനന്തപുരം: നിയമസഭയിൽ വാക് പോരുമായി എം എം മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും പ്രവർത്തിയുമാണെന്ന് മണി പറഞ്ഞു. മണി വെളുത്തതായതുകൊണ്ട് സാരമില്ലെന്നായിരുന്നു ഇതിന് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞത്. നിയമസഭയിൽ ആഭ്യന്തരവകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ മണി പരിഹസിച്ചത്. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് തിരുവഞ്ചൂർ പൊലീസിനെ വിമർശിച്ചിരുന്നു. തുടർന്ന് മണി സംസാരിക്കുകയും തിരുവഞ്ചൂരിനെ പരിഹസിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂർ എഴുന്നേറ്റു. മണിയുടെ വാക്കുകൾ …
Read More »ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ; ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പത്ത് വരി ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്. മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ …
Read More »ഓസ്കർ ചടങ്ങിൽ ‘നാട്ടു നാട്ടു’ ഗാനം അവതരിപ്പിക്കാനൊരുങ്ങി രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും
ലോസ് ഏഞ്ചല്‍സ്: ബാഹുബലിയുടെ വിജയത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം. അതുതന്നെയാണ് പ്രഖ്യാപന വേള മുതൽ ആർ.ആർ.ആർ ഏറെ ജനശ്രദ്ധ നേടാനുള്ള കാരണം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ അത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറി. നിരവധി ആവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ഇപ്പോൾ ഓസ്കർ വേദിയിൽ എത്തിയിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള അന്തിമ പട്ടികയിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനവുമുണ്ട്. ഈ വർഷത്തെ …
Read More »പകൽ ഡെലിവറി ബോയ്, രാത്രിയിൽ ഓട്ടൻതുള്ളൽ; പോരാട്ടമാണ് ജിനേഷിന്റെ ജീവിതം
ചെറുതുരുത്തി : ഒരു കാലത്ത് കോവിഡ് രൂക്ഷമായതോടെ ഉത്സവങ്ങളിലും, മറ്റ് ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത് കലാകാരൻമാരെ സാരമായി തന്നെയാണ് ബാധിച്ചത്. ഇത്തരത്തിൽ വേദികൾ ലഭിക്കാതായപ്പോൾ ഉപജീവനത്തിനായി ഡെലിവറി ബോയ് ആയ ജിനേഷ് പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോവുകയാണ്. മലപ്പുറം പത്തോളിൽ താമസിക്കുന്ന ചണ്ണേകാട്ടിൽ കലാമണ്ഡലം ജിനേഷ് തന്റെ കുടുംബത്തിന് ഇങ്ങനെയാണ് തണലാവുന്നത്. പകൽ ആമസോണിലെ ഡെലിവറി ജോലി ചെയ്തും, രാത്രി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചും ജിനേഷ് മാതൃകയാവുന്നു. ചെറുതുരുത്തി …
Read More »ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി നടപ്പാക്കില്ല: ധനമന്ത്രി
തിരുവനന്തപുരം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകം നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച ചെയ്തു. നികുതി ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ബാലഗോപാൽ …
Read More »തന്നെ അറിയില്ലെന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? വിമർശനവുമായി സ്വപ്ന
ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയിൽ വന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ജോലിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസുകളെക്കുറിച്ചും ക്ലിഫ് ഹൗസിൽ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കും ശിവശങ്കറുമൊത്തും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നെ കണ്ടിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ …
Read More »