Breaking News

പ്രണയാഭ്യർഥന നിരസിച്ചു; പ്ലസ്ടു വിദ്യാർത്ഥിനിക്ക് യുവാവിന്റെ മർദ്ദനം

നെയ്യാറ്റിൻകര: പ്രണയാഭ്യർഥന നിരസിച്ചതിന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് റോണി എന്നയാളെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

രാവിലെ 10.30 ഓടെയാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് പെൺകുട്ടിയെ പരസ്യമായി മർദ്ദിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടിക്കും മർദ്ദനമേറ്റിരുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവും സംഘവും സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയും അപകടം സംഭവിക്കുകയും ചെയ്തു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ സാന്നിധ്യം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …